അപവാദ പരാമര്‍ശം; ശാന്തിവിള ദിനേശിനെതിരെ ഭാഗ്യലക്ഷ്മി വീണ്ടും പരാതി നല്‍കി

തിരുവനന്തപുരം: അപവാദ പരാമര്‍ശമുള്‌ല വീഡിയോ യൂട്യൂബില്‍ അപ്ലോഡ് ചെയ്തതില്‍ സംവിധായകന്‍ ശാന്തിവിള ദിനേശിനെതിരെ ഭാഗ്യലക്ഷ്മി വീണ്ടും പരാതി നല്‍കി. മുഖ്യമന്ത്രിക്കും ഡിജിപിക്കുമാണ് പരാതി നല്‍കിയത്. പരാതിയില്‍ സൈബര്‍ ക്രൈം പൊലീസ് കേസെടുക്കും.

നേരത്തെ, യൂട്യൂബ് വീഡിയോ വഴി അശ്ലീലം പറഞ്ഞ വിജയ് പി നായരെ കയ്യേറ്റം ചെയ്ത കേസില്‍ ഭാഗ്യലക്ഷ്മിക്ക് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുമ്പോള്‍ ഭാഗ്യലക്ഷ്മി അടക്കമുള്ള പ്രതികളുടെ നടപടിയെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. നിയമം കൈയ്യിലെടുക്കുമ്പോള്‍ അതിന്റെ പ്രത്യാഘാതം അനുഭവിക്കാന്‍ തയ്യാറാകണം എന്ന് കോടതി വാക്കാല്‍ പരാമര്‍ശിക്കുകയും ചെയ്തു.

Top