ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെ മകന്‍ സച്ചിന്‍ വിവാഹിതനായി

ബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെ മകന്‍ സച്ചിന്‍ വിവാഹിതനായി. അഞ്ജനയാണ് വധു. തിരുവനന്തപുരം വഴുതക്കാട് സുബ്രഹ്മണ്യ ഹാളില്‍ വെച്ചാണ് വിവാഹം നടന്നത്.

ചലച്ചിത്ര സാംസ്‌കാരിക രംഗത്ത് നിന്നുള്ള പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു. കെപിഎസി ലളിത, പാര്‍വതി, വിധുബാല, ഷാജി കൈലാസ്, ഭാര്യ ആനി, മേനക,സുരേഷ് കുമാര്‍ എന്നിവര്‍ വിവാഹത്തില്‍ പങ്കെടുത്ത് ആശംസകള്‍ നേര്‍ന്നു.

സിനിമാലോകത്ത് സജീവമായി പ്രവര്‍ത്തിച്ച് നാനൂറിലേറെ ചിത്രങ്ങളില്‍ നടിമാര്‍ക്ക് ശബ്ദം നല്‍കിയതാണ് ഭാഗ്യലക്ഷ്മി. കേരള സര്‍ക്കാരിന്റേത് ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങളും ഭാഗ്യലക്ഷ്മിയെ തേടി എത്തിയിട്ടുണ്ട്.

Top