ഭഗവത് ഗീത സ്‌കൂള്‍ പാഠ്യപദ്ധതിയുടെ ഭാഗമാക്കണം; ഹര്‍ജി തള്ളി അലഹബാദ് ഹൈക്കോടതി

ലഖ്‌നൗ: ഭഗവത് ഗീത സ്‌കൂള്‍ പാഠ്യപദ്ധതിയുടെ ഭാഗമാക്കണമെന്നാവശ്യപ്പെട്ടു കൊണ്ടുള്ള പൊതുതാല്‍പര്യ ഹര്‍ജി തള്ളി അലഹബാദ് ഹൈക്കോടതി. ഇക്കാര്യം ആവശ്യപ്പെട്ട് ഉത്തര്‍പ്രദേശ് വിദ്യാഭ്യാസ വകുപ്പിനെ സമീപിക്കാനും ഹര്‍ജിക്കാരനോട് കോടതി ആവശ്യപ്പെട്ടു.

ബ്രഹ്മ ശങ്കര്‍ ശാസ്ത്രി എന്നയാളാണ് കോടതിയില്‍ ഹര്‍ജി നല്‍കിയത്. സമൂഹത്തിന്റെ പൊതുവിലുള്ള താല്‍പര്യം മുന്‍നിര്‍ത്തി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഒരു പാഠ്യവിഷയമായി ഭഗവത് ഗീത പഠിപ്പിക്കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം.

ഹര്‍ജിയിലെ ആവശ്യം അവ്യക്തവും തെറ്റിദ്ധാരണ നിറഞ്ഞതും ആണെന്ന് ജസ്റ്റിസുമാരായ പങ്കജ് മിത്തല്‍, സൗരഭ് ലാവണ്യ എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി.

Top