വോട്ടിങ് യന്ത്രമല്ല തോല്‍വിക്ക് കാരണം ; കെജ്‌രിവാളിനെതിരെ എഎപി എംപി

ന്യൂഡല്‍ഹി : ആംആദ്മി നേതൃത്വത്തെ വിമര്‍ശിച്ചുകൊണ്ട് പഞ്ചാബില്‍ നിന്നുള്ള എംപി ഭഗവന്ത് മാന്‍.

ഒരു പ്രാദേശിക ക്രിക്കറ്റ് ടീമിനെ പോലെയാണ് പാര്‍ട്ടി പ്രവര്‍ത്തിക്കുന്നത്‌ , ആംആദ്മി പഞ്ചാബില്‍ ചരിത്രപരമായ മണ്ടത്തരമാണ് കാണിച്ചതെന്നും
നിയമസഭ തിരഞ്ഞെടുപ്പിന്റെ ശക്തമായ സാന്നിദ്ധ്യം കൂടിയായിരുന്ന അദ്ദേഹം പറഞ്ഞു.

ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തെ സംബന്ധിച്ചിച്ച് ഇതുവരെ പ്രത്യക്ഷ ക്രമക്കേടുകള്‍ പുറത്തുവന്നിട്ടില്ല. ഈ സാഹചര്യത്തില്‍ തിരഞ്ഞെടുപ്പ് തന്ത്രം മെനയുന്നതില്‍ പാര്‍ട്ടിക്ക് അബദ്ധം പറ്റി. എഎപിക്ക് അധികാരത്തിലേറാന്‍ സാധിക്കാതെ പോയതിന്റെ കാരണങ്ങളാണ് ആദ്യം കണ്ടെത്തേണ്ടതെന്നും സഗ്‌രുര്‍ മണ്ഡലത്തില്‍ നിന്നുള്ള എംപി പറഞ്ഞു.

പാര്‍ട്ടി ഹൈക്കമാന്റിലെ ചില നേതാക്കളുടെ അമിതാത്മവിശ്വാസമാണ് പഞ്ചാബിലെ തിരിച്ചടിക്ക് പിന്നിലെന്നും ഭഗവന്ത് പറഞ്ഞു. പഞ്ചാബിലെ തോല്‍വിക്ക് പാര്‍ട്ടി ഹൈക്കമാന്റ് എങ്ങനെ കാരണമായി എന്ന് അരവിന്ദ് കെജ്‌രിവാളിനെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Top