സ്ഫടികം 2 ന്റെ ടീസര്‍ റിലീസിനു പിന്നാലെ പ്രതികരണവുമായി ഭഭ്രന്‍

മോഹന്‍ലാലിന്റെ കരിയറിലെ ഏറ്റവും മികച്ച സിനിമകളിലൊന്നായ സ്ഫടികം സിനിമയുടെ രണ്ടാം ഭാഗം സ്ഫടികം 2ന്റെ ടീസര്‍ റിലീസിനു പിന്നാലെ, പ്രതികരണവുമായി സംവിധായകന്‍ ഭഭ്രന്‍ രംഗത്ത്. 1995ല്‍ പുറത്തിറങ്ങിയ ചിത്രത്തിന്റെ പേര് ഉപയോഗിച്ച് സിനിമ നിര്‍മ്മിക്കുകയാണെങ്കില്‍ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് ഭഭ്രന്‍ വ്യക്തമാക്കിയിരുന്നു.

‘സ്ഫടികം ഒന്നേയുള്ളു, അത് എന്റേതാണ്. രണ്ടാം ഭാഗം ഇറക്കാന്‍ ഞാന്‍ ഉദ്ദേശിക്കുന്നുമില്ല.സ്ഫടികം 2 എന്ന പേരില്‍ സിനിമ എടുക്കാന്‍ ഞാന്‍ ആര്‍ക്കും അനുവാദം കൊടുത്തിട്ടില്ല. സ്ഫടികം സിനിമയുമായി ബന്ധപ്പെട്ട ഒരു റെഫറന്‍സും ഈ സിനിമയില്‍ ഉണ്ടാകാന്‍ പാടില്ല. ആടുതോമയുടെ മകന്‍ ഇരുമ്പന്‍ സണ്ണി എന്ന അവകാശവാദവുമായി ആരും സിനിമ എടുക്കേണ്ട. അങ്ങനെ ചെയ്താല്‍ നിയമനടപടികളുമായി ഞാന്‍ മുന്നോട്ട് പോകും. അങ്ങനെ ആടുതോമയെ വച്ച് ആരും സിനിമ ഇറക്കില്ല. ഇറക്കാന്‍ ഞാന്‍ സമ്മതിക്കുകയുമില്ല. അതിനായി ആരും മിനക്കടേണ്ട’ എന്നും ഭഭ്രന്‍ ഒരു പ്രമുഖ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

ചിത്രത്തിനും ടീസര്‍ റിലീസിനു ശേഷം സാമൂഹ്യമാധ്യമങ്ങളില്‍ നിന്നും കടുത്ത വിമര്‍ശനങ്ങളാണ് സിനിമയ്‌ക്കെതിരെ ഉയരുന്നത്. എന്നാല്‍ സിനിമ പുറത്തിറക്കും എന്ന കടുത്ത നിലപാടിലാണ് സ്ഫടികം2 ന്റെ സംവിധായകന്‍ ബിജു ജെ കട്ടാക്കല്‍.

Top