Bhadran teams up with Mohanlal after a decade

ഒരു കാലത്ത് മലയാളികള്‍ക്ക് മികച്ച സിനിമകള്‍ സമ്മാനിച്ച ഭദ്രന്‍ മോഹന്‍ലാല്‍ കൂട്ടുകെട്ട് വീണ്ടും വരുന്നു. അങ്കിള്‍ ബണ്‍, സ്ഫടികം,ഒളിന്പ്യന്‍ അന്തോണി ആദം തുടങ്ങിയവ ഈ കൂട്ടുകെട്ടില്‍ പിറന്ന ചിത്രങ്ങളാണ്.

ഇപ്പോഴിതാ പത്തു വര്‍ഷങ്ങള്‍ക്ക് ശേഷം ലാലിനെ നായകനാക്കി ഒരു സിനിമ എടുക്കാന്‍ ഒരുങ്ങുകയാണ് ഭദ്രന്‍.

ഭദ്രന്‍ തന്നെയാവും സിനിമയ്ക്ക് തിരക്കഥ രചിക്കുക. കുടുംബ പ്രേക്ഷകരെ ലക്ഷ്യമിട്ട് ഒരുക്കുന്ന സിനിമയുടെ പ്രാഥമിക ജോലികളിലാണ് താനെന്ന് ഭദ്രന്‍ പറഞ്ഞു.

കുടുംബചിത്രമാണെങ്കിലും യുവാക്കള്‍ക്കും ഒരുപോലെ ആസ്വാദ്യകരമാവുന്ന രീതിയിലുള്ള സിനിമ ആയിരിക്കും ഇതെന്നും അദ്ദേഹം വെളിപ്പെടുത്തി.

സ്ഫടികം എന്ന സിനിമയില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച ആട് തോമ എന്ന കഥാപാത്രം പ്രേക്ഷകര്‍ ഇരു കൈയും നീട്ടി സ്വീകരിച്ചതാണ്. അത്തരത്തിലൊരു കഥാപാത്രമായിരിക്കുമോ പുതിയ സിനിമയിലേതെന്ന ചോദ്യത്തിന് അല്ല എന്നായിരുന്നു ഭദ്രന്റെ മറുപടി.

ആട് തോമ ഒരിക്കല്‍ മാത്രമേ സംഭവിക്കുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ വര്‍ഷം അവസാനത്തോടെ ഷൂട്ടിംഗ് തുടങ്ങാനാണ് ഭദ്രന്‍ പദ്ധതിയിട്ടിരിക്കുന്നത്.

Top