കൊറോണ ബാധിച്ചവരെ കുറിച്ച് വ്യാജ സന്ദേശം; 3 പേര്‍ അറസ്റ്റില്‍

ഭദ്രക്: കൊറോണ ബാധിച്ചവരെ കുറിച്ച് വ്യാജ സന്ദേശം പ്രചരിപ്പിച്ച മൂന്നു പേര്‍ അറസ്റ്റില്‍. ഒഡീഷയിലെ ഭദ്രകിലാണ് സംഭവം.

അറസ്റ്റിലായവരില്‍ ഒരു സ്ത്രീയും ഉള്‍പ്പെടുന്നു. സമൂഹ മാധ്യമങ്ങളിലൂടെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുള്ള സന്ദേശങ്ങളാണ് ഇവര്‍ പ്രചരിപ്പിച്ചതെന്ന് ഭദ്രക് പൊലീസ് അറിയിച്ചു.

ഇതുവരെ രാജ്യത്ത് കൊറോണ വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം 1834 ആയി ഉയര്‍ന്നു. 41 പേര്‍ മരിച്ചു.

Top