അതിശക്തമായ കഥാപാത്രവുമായി അനുഷ്‌കയുടെ ‘ബാഗമതി’ ; ട്രെയിലർ പുറത്തിറങ്ങി

Anushka Shetty

ബാഹുബലിയിലെ ദേവസേനയ്ക്ക് ശേഷം അതിശക്തമായ കഥാപാത്രവുമായി അനുഷ്‌ക ഷെട്ടി എത്തുന്ന ബാഗമതിയുടെ ട്രെയിലർ പുറത്തിറങ്ങി. മലയാളികളുടെ പ്രിയ താരങ്ങളായ ജയറാം, ഉണ്ണി മുകുന്ദൻ, ആശാ ശരത് എന്നിവരും ചിത്രത്തിൽ പ്രധാനവേഷത്തിൽ എത്തുന്നു.

ജയറാം ചിത്രത്തിൽ വില്ലൻ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. ബാഗമതിയിലെ അനുഷ്കയുടെ കഥാപാത്രം ദേവസേനയിൽ നിന്നും തികച്ചും വിത്യസ്തമാണ്. തമിഴിലും തെലുങ്കിലും ഒരേസമയം പുറത്തിറങ്ങുന്ന ചിത്രം നിർമ്മിക്കുന്നത് പ്രമോദ്, വംശി കൃഷ്ണ റെഡ്ഡി എന്നിവർ ചേർന്നാണ്.

Top