കുടുംബത്തിനും അപ്പുറം തനിക്ക് കടപ്പാടുള്ളത് ഇന്ത്യന്‍ ക്രിക്കറ്റിലെ മൂന്ന് താരങ്ങളോട്: രവിചന്ദ്രന്‍ അശ്വിന്‍

ധരംശാല: കുടുംബത്തിനും അപ്പുറം തനിക്ക് കടപ്പാടുള്ളത് ഇന്ത്യന്‍ ക്രിക്കറ്റിലെ മൂന്ന് താരങ്ങളോടാണെന്ന് രവിചന്ദ്രന്‍ അശ്വിന്‍. ക്രിക്കറ്റ് മന്ത്‌ലിക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇന്ത്യന്‍ സ്പിന്നറുടെ പ്രതികരണം. ഇന്ത്യന്‍ താരങ്ങളായ കോഹ്ലി, രഹാനെ, പൂജാര എന്നിവരോടാണ് തനിക്ക് ഏറെ കടപ്പാടുള്ളതെന്ന് അശ്വിന്‍ വ്യക്തമാക്കുന്നു.

വിരാട് കോഹ്ലിയെ ഷോര്‍ട്ട് മിഡ് വിക്കറ്റിലും ചേത്വേശര്‍ പൂജാരയെ ലെഗ് സ്ലിപ്പിലും അജിന്‍ക്യ രഹാനെയെ സ്ലിപ്പിലും തനിക്ക് ലഭിച്ചു. ഇത് ഏറ്റവും മികച്ച ഫീല്‍ഡ് സെറ്റ് ആയിരുന്നു. ഇവരില്‍ ഒരാളുടെ അഭാവത്തില്‍ രോഹിത് ശര്‍മ്മ സ്ലിപ്പില്‍ ഉണ്ടായിരുന്നതും തനിക്ക് സഹായമായതായി അശ്വിന്‍ വ്യക്തമാക്കി.

ഇന്ത്യയ്ക്ക് വേണ്ടി വിദേശത്ത് മികച്ച പ്രകടനം കാഴ്ചവെയ്ക്കാന്‍ തനിക്ക് കഴിഞ്ഞിരുന്നില്ല. രവീന്ദ്ര ജഡേജ തന്നേക്കാള്‍ മികച്ച രീതിയില്‍ വിദേശത്ത് പന്തെറിഞ്ഞു. ഇന്ത്യന്‍ ടീമിലെ മികച്ച സ്പിന്നറായി ജഡേജ മാറികൊണ്ടിരുന്നു. എന്നാല്‍ 2021ലെ ഓസ്‌ട്രേലിയന്‍ പരമ്പര തന്നെ വിദേശത്തെ മികച്ച സ്പിന്നറാക്കി. അതിന് കാരണം താന്‍ മാത്രമല്ല. തനിക്കായി ഒരുക്കപ്പെട്ട ഫീല്‍ഡിംഗ് ആണ്.

Top