ആര്‍എസ്എസിന്റെ കലാപശ്രമത്തിനെതിരെ ജാഗ്രത പാലിക്കുക : ഡിവൈഎഫ്‌ഐ

dyfi11

കൊച്ചി : സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ബോധപൂര്‍വ്വം കലാപം നടത്താന്‍ ആര്‍എസ്എസ് പരിശ്രമിക്കുകയാണെന്ന് ഡിവൈഎഫ്‌ഐ.

സംഘപരിവാറിന്റെ കലാപനീക്കങ്ങളെ ജാഗ്രതയോടെ കാണണം. അവരുടെ പ്രകോപനശ്രമങ്ങളില്‍ ആരും വീണുപോകാന്‍ പാടില്ല. അവധാനതയോടെ പ്രശ്‌നങ്ങളെ സമീപിക്കണമെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡണ്ട് എസ്.സതീഷും സംസ്ഥാന സെക്രട്ടറി എ എ റഹീമും പറഞ്ഞു.

ഭരണഘടനയ്ക്കെതിരെയും കേരളത്തിന്റെ പൊതുസമൂഹത്തിനെതിരെയുമാണ് ആര്‍എസ്എസ് യുദ്ധം പ്രഖ്യാപിക്കുന്നത്. നാട്ടില്‍ കലാപം സൃഷ്ടിക്കുന്നതിനും രാഷ്ട്രീയ മുതലെടുപ്പ് നടത്താനുമാണ് ബിജെപി ശ്രമിക്കുന്നത്.

ബോധപൂര്‍വ്വം പ്രകോപനം സൃഷ്ടിച്ചു കലാപം ആളിക്കത്തിക്കാനാണ് ആര്‍എസ്എസ് അജണ്ട.ഇതിനെതിരെ കേരളത്തിന്റെ പൊതുസമൂഹം പ്രതികരിക്കണം,അക്രമികളെ ഒറ്റപ്പെടുത്തണം.

കേരളത്തിന്റെ വിവിധ സ്ഥലങ്ങളില്‍ നിരപരാധികളായ നിരവധി സാധാരണക്കാര്‍ ആര്‍എസ്എസ് അക്രമണത്തിനിരയായി. മാധ്യമപ്രവര്‍ത്തകരെ തിരഞ്ഞുപിടിച്ചു ആക്രമിക്കുന്നു. സര്‍ക്കാര്‍വാഹനങ്ങളും ബസുകളും തകര്‍ക്കുന്നു. രാഷ്ട്രീയമുതലെടുപ്പിനായി എന്തുംചെയ്യുന്ന ക്രിമിനല്‍ സംഘമായി സംഘപരിവാര്‍ മാറുകയാണ്. എല്ലാ കലാപ ശ്രമങ്ങളെയും കേരളം ഒറ്റക്കെട്ടായി നേരിടണമെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റിക്കുവേണ്ടി ഇരുവരും അഭ്യര്‍ഥിച്ചു.

Top