ഇത്തരം പിതൃശൂന്യ പ്രവര്‍ത്തനങ്ങള്‍ കരുതിയിരിക്കുക, വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ കെ ടി ജലീല്‍

തിരുവനന്തപുരം: തന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചാരണങ്ങള്‍ നടത്തുന്ന വ്യാജ ഐഡികള്‍ക്കെതിരെ മുന്നറിയിപ്പുമായി കെ.ടി. ജലീല്‍ എം.എല്‍.എ. തന്റെ പേര് എഡിറ്റുചെയ്ത് ചേര്‍ത്ത് ഫേസ്ബുക്ക് പോസ്റ്റുകള്‍ പ്രചരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇത്തരം പിതൃശൂന്യ പ്രവര്‍ത്തനങ്ങള്‍ കരുതിയിരിക്കുക എന്നും കെ ടി ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചു. വ്യാജ പോസ്റ്റിന്റെ ചിത്രവും അദ്ദേഹം പങ്കുവച്ചു.

മമ്മൂട്ടിക്കുള്ള ജന്മാദിനാശംസ മുതല്‍ എ.ആര്‍. ബാങ്ക് തട്ടിപ്പിലെ മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിന് പ്രതികരണവുമുള്‍പ്പെടെയുള്ളവയാണ് കെ.ടി. ജലീലിന്റെ പേരില്‍ പ്രചരിക്കുന്നത്. പി കെ കുഞ്ഞാലിക്കുട്ടിക്കെതിരായ പോരാട്ടത്തില്‍ പ്രസ്ഥാനത്തിന്റെ പിന്തുണയുണ്ടാകുമെന്ന് പ്രതീക്ഷിച്ചത് തെറ്റായിപ്പോയി’ എന്നും ജലീലിന്റെ പേരില്‍ പ്രചരിക്കുന്ന വ്യാജപോസ്റ്റുകളിലുണ്ട്.

എ ആര്‍ നഗര്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണത്തോട് അനുകൂല നിലപാടെടുക്കുന്ന ജലീലിനെ മുഖ്യമന്ത്രി പരസ്യമായി തള്ളിയതിന് പിന്നാലെയാണ് ഇത്തരം പ്രചാരണങ്ങള്‍ ആരംഭിച്ചത്.

Top