ആരോഗ്യഇന്‍ഷൂറന്‍സിന്റെ പേരില്‍ നടക്കുന്ന തട്ടിപ്പുകളില്‍ വീഴരുതെന്ന് ദുബൈ ഹെല്‍ത്ത് അതോറിട്ടി

health-insurance

ദുബൈ: ആരോഗ്യഇന്‍ഷൂറന്‍സിന്റെ പേരില്‍ നടക്കുന്ന തട്ടിപ്പുകളില്‍ വഞ്ചിതരാകരുതെന്ന് ദുബൈ ഹെല്‍ത്ത് അഥോറിട്ടി. കുറഞ്ഞ നിരക്കില്‍ മികച്ച പരിരക്ഷ ഉറപ്പ് നല്‍കുന്ന പാക്കേജുകള്‍ നല്‍കാം എന്ന വ്യാജ ഇന്‍ഷൂറന്‍സ് പദ്ധതികളിലൂടെ പത്ത് കമ്പനികള്‍ ജനങ്ങളെ കബളിപ്പിക്കുന്നതായി ഡിഎച്ച്എ കണ്ടെത്തി.

തട്ടിപ്പില്‍ വിശ്വസിച്ച് ഇന്‍ഷൂറന്‍സില്‍ ചേര്‍ന്ന ശേഷം ചികിത്സക്കായി ആശുപത്രിയില്‍ എത്തുമ്പോള്‍ പരിരക്ഷ ലഭിക്കില്ലെന്ന് അധികൃതര്‍ പറയുന്നു. ഇങ്ങനെ 30 പരാതികളാണ് പൊതുജനങ്ങളില്‍ നിന്ന് ലഭിച്ചതെന്ന് ഡിഎച്ച്എ വ്യക്തമാക്കി.

Top