ഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ ബോംബ് ഭീഷണിയെ തുടര്‍ന്ന് ജാഗ്രതാ നിര്‍ദേശം

ന്യൂഡല്‍ഹി: ഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ ബോംബ് ഭീഷണിയെ തുടര്‍ന്ന് ജാഗ്രതാ നിര്‍ദേശം നല്‍കി.

സ്റ്റേഷനിലെ ഒരു ട്രെയിനില്‍ ബോംബ് വച്ചിട്ടുണ്ടെന്ന ഭീഷണിയെ തുടര്‍ന്നാണ് നടപടി.

ഇന്ന് പുലര്‍ച്ചെ 4.10നായിരുന്നു സന്ദേശം ലഭിച്ചത്. ഇതേതുടര്‍ന്നു ഡോഗ് സ്‌ക്വാഡും റെയില്‍വേ പോലീസും ചേര്‍ന്ന് തെരച്ചില്‍ ഊര്‍ജിതമാക്കി.

ഏതാനും ദിവസങ്ങള്‍ക്കു മുന്‍പു ഡല്‍ഹി ഹൈക്കോടതിക്കു നേരെയും ബോംബ് ഭീഷണി ഉണ്ടായിരുന്നു.

ഇതേതുടര്‍ന്നു അഗ്‌നിശമനസേനയും ബോംബ് സ്‌ക്വാഡും പ്രദേശത്ത് തെരച്ചില്‍ നടത്തിയെങ്കിലും സംശയകരമായി ഒന്നും കണ്ടെത്താനായിരുന്നില്ല.

Top