ബെവ് ക്യൂ ആപ്പ്; ബുക്കിംഗ് 6 മുതല്‍ രാത്രി 10 വരെ മാത്രം, യൂസര്‍ മാനുവല്‍ പുറത്തിറക്കി

ണ്‍ലൈനായി മദ്യം ബുക്ക് ചെയ്യുന്നതിനുള്ള ബെവ് ക്യൂ ആപ്പ് എങ്ങനെ ഡൗണ്‍ ലോഡ് ചെയ്യണമെന്നും അതിന്റെ പ്രവര്‍ത്തന രീതിയും വിശദീകരിച്ച് ആപ് നിര്‍മിച്ച കമ്പനി ഫെയര്‍കോഡ് യൂസര്‍ മാനുവല്‍ പുറത്തിറക്കി. ആപ് എങ്ങനെ ഇന്‍സ്റ്റാള്‍ ചെയ്യണം എന്നതുള്‍പ്പെടെയുള്ള കാര്യങ്ങളാണു വിശദീകരിക്കുന്നത്.

ആപ്പ് എങ്ങനെ ഇന്‍സ്റ്റാള്‍ ചെയ്യാം

ഗൂഗിള്‍ പ്ലേ സ്റ്റോറില്‍നിന്നോ ആപ് സ്റ്റോറില്‍ നിന്നോ ബവ്ക്യൂ ആപ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. ഇന്‍സ്റ്റാള്‍ ചെയ്ത ആപ്ലിക്കേഷന്‍ ഉപയോഗിച്ച് ഉപയോക്താക്കള്‍ക്ക് അവരുടെ ടോക്കണ്‍ ജെനറേറ്റ് ചെയ്യാനും ഔട്ട്‌ലെറ്റിലെ വരിയില്‍ അവരുടെ സ്ഥാനം ഉറപ്പിക്കാനും സാധിക്കുന്നതാണ്.

ടോക്കണ്‍ ജനറേറ്റ് ചെയ്യാന്‍

ഉപയോക്താവിന് അവരുടെ പേര്, മൊബൈല്‍ നമ്പര്‍, പിന്‍കോഡ് എന്നിവ നല്‍കി ആപ്ലിക്കേഷനില്‍ പ്രവേശിക്കാന്‍ കഴിയും. ചെക്ക് ബോക്‌സ് തിരഞ്ഞെടുത്ത് ഉപയോക്താവ് നിബന്ധനകളും വ്യവസ്ഥകളും അംഗീകരിക്കേണ്ടതാണ്. ഉപയോക്താവിന് ഇഷ്ടമുള്ള ഭാഷ തിരഞ്ഞെടുക്കാനും സാധിക്കുന്നതാണ്.

ആപ്പില്‍ കൊടുക്കുന്ന മൊബൈല്‍ നമ്പറിലേക്ക് ആറ് അക്ക കണ്‍ഫര്‍മേഷന്‍ കോഡ് ലഭിക്കും. കണ്‍ഫര്‍മേഷന്‍ കോഡ് ലഭിച്ചില്ലെങ്കില്‍ അതു വീണ്ടും അയയ്ക്കുന്നതിന് ഉപയോക്താവിന് ‘ഒടിപി വീണ്ടും അയയ്ക്കുക’ എന്ന സൗകര്യം ഉപയോഗിക്കാം. ഔട്ട്‌ലെറ്റ് ബുക്കിങ് വിജയകരമായ പരിശോധനയ്ക്കു ശേഷം ഉപയോക്താവിനെ ഔട്ട്‌ലെറ്റ് ബുക്കിങ് പേജിലേക്ക് റീഡയറക്ട് ചെയ്യും. ഉപയോക്താവിന് മദ്യം അല്ലെങ്കില്‍ ബീയര്‍, വൈന്‍ ഏതാണോ വേണ്ടത് തിരഞ്ഞെടുക്കാം.

ബുക്കിങ് സ്ഥിരീകരണം

ബുക്കിങ് സ്ഥിരീകരിച്ചുകഴിഞ്ഞാല്‍ ഉപയോക്താവിന് ഒരു ക്യൂ നമ്പരും ഔട്ട്‌ലെറ്റിനെക്കുറിച്ചുള്ള വിശദാംശങ്ങളും ചെയ്ത ബുക്ക് ചെയ്ത തീയതിയും സമയവും ഉള്ള ഒരു സ്ഥിരീകരണ പേജ് ലഭിക്കും. വിശദാംശങ്ങള്‍ സ്‌കാന്‍ ചെയ്യാന്‍ ക്യുആര്‍ കോഡ് ലഭിക്കും. ടൈം സ്ലോട്ട് ലഭ്യമല്ലെങ്കില്‍ ടോക്കണ്‍ ലഭ്യമല്ലെന്ന് സന്ദേശം ലഭിക്കും.

ബുക്കിങ് സ്ഥിരീകരിച്ച് ടോക്കണ്‍ ലഭിച്ചു കഴിഞ്ഞാല്‍ 5 ദിവസത്തിനു ശേഷം മാത്രമേ അടുത്ത ബുക്കിങ് സാധ്യമാകുകയുള്ളൂ. രാവിലെ 6 മുതല്‍ രാത്രി 10 വരെ മാത്രമാണ് സ്ലോട്ട് ബുക്കിങ് നടത്താന്‍ കഴിയുക.

സ്ലോട്ട് ബുക്കിംഗ് ലഭ്യമല്ല

ഉപേഭാക്താവിന് സ്ഥിരീകരിച്ച ടോക്കണ്‍ ലഭിച്ചുകഴിഞ്ഞാല്‍ 5
ദിവസത്തിനു ശേഷം മാതേമ മെറ്റാരുബുക്കിംഗ് സാധ്യമാവുകയുള്ളു.
രാവിലെ 6 മുതല്‍ രാത്രി 10 വരെ മാത്രമാണ് സ്ലോട്ട് ബുക്കിങ് നടത്താന്‍ കഴിയുക.


എസ്എംഎസ് വഴിയുള്ള ബുക്കിങ്

മദ്യം ആവശ്യമുള്ളവര്‍ SPACE>NAME> എന്ന ഫോര്‍മാറ്റിലാണ് 8943389433 എന്ന നമ്പരിലേക്ക് എസ്എംഎസ് അയയ്‌ക്കേണ്ടത്. ബീയര്‍/വൈന്‍ ആവശ്യമുള്ളവര്‍ SPACE>NAME> എന്ന ഫോര്‍മാറ്റില്‍ എസ്എംഎസ് അയയ്ക്കണം. എസ്എംഎസിനു മറുപടിയായി ബവ്ക്യൂ എന്ന സെന്‍ഡര്‍ ഐഡിയില്‍നിന്ന് നിങ്ങളുടെ ഫോണിലേക്ക് ബുക്കിങ് ഉറപ്പാക്കുന്ന സന്ദേശം ലഭിക്കും.

Top