ബെവ്ക്യൂ ആപ്പ് പിൻവലിക്കില്ല; സാങ്കേതിക പ്രശ്‌നങ്ങൾ ഉടൻ പരിഹരിക്കും: മന്ത്രി

തിരുവനന്തപുരം: ഓൺലൈൻ മദ്യവിൽപ്പനയ്ക്കുള്ള ബെവ്ക്യൂ ആപ്പ് പിൻവലിക്കില്ലെന്ന് എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണൻ. എക്‌സൈസ് മന്ത്രി വിളിച്ച ഉന്നതതല യോഗത്തിലാണ് തീരുമാനമായത്. സാങ്കേതിക പ്രശ്‌നങ്ങൾ ഉടൻ പരിഹരിക്കുമെന്നും തുടർക്രമീകരണങ്ങൾ ബവ്‌കോ എംഡി അറിയിക്കുമെന്നും മന്തി പറഞ്ഞു.ബവ്ക്യൂ ആപ്പിന്റെ പ്രവർത്തനങ്ങൾ പൂർണമായും താറുമാറയതിനു പിന്നാലെയാണ് മന്ത്രി യോഗം വിളിച്ചത്.

ആപ്പിന്റെ പ്രവര്‍ത്തനത്തില്‍ തുടര്‍ച്ചയായി പിഴവു വരുന്നതില്‍ ബവ്‌കോ അധികൃതര്‍ അതൃപ്തി അറിയിച്ചിരുന്നു. ഉദ്യോഗസ്ഥരുടെ വാട്‌സാപ്പ് ഗ്രൂപ്പിലാണ് കമ്പനിയുടെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് വിമര്‍ശം ഉണ്ടായത്.

സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ഉണ്ടായതിനെത്തുടര്‍ന്ന് ആപ്പുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍ ഫെയര്‍കോഡ് കമ്പനി ഫെയ്‌സ്ബുക്ക് പേജില്‍നിന്നു പിന്‍വലിക്കുകയും ചെയ്തിരുന്നു.

Top