ബെവ്ക്യൂ ആപ്; ക്യു ആര്‍ കോഡ് സംവിധാനം നിര്‍ത്തലാക്കി, പട്ടിക പരിശോധിച്ച് മദ്യം നല്‍കും

തിരുവനന്തപുരം: ബെവ്ക്യൂ ആപ് വഴി രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മദ്യം നല്‍കുന്നതില്‍ പുതിയ ക്രമീകരണം ഏര്‍പ്പെടുത്തി ബിവറേജസ് കോര്‍പ്പറേഷന്‍. ആപില്‍ രജിസ്റ്റര്‍ ചെയ്യുന്നവരുടെ ഫോണിലെ ക്യു ആര്‍ കോഡ് സ്‌കാന്‍ ചെയ്യുന്ന സംവിധാനമാണ് നിര്‍ത്തലാക്കിയത്.

സാങ്കേതിക തടസ്സം നേരിട്ടതിനെ തുടര്‍ന്നാണ് ബിവറേജസ് കോര്‍പ്പറേഷന്‍ പുതിയ സംവിധാനത്തിലേക്ക് മാറിയതെന്നതാണ് സൂചന. ബെവ് ക്യൂ ആപില്‍ രജിസ്റ്റര്‍ ചെയ്യുന്നവരുടെ പട്ടിക ഔട്ട്‌ലെറ്റുകള്‍ക്ക് കൈമാറും. മദ്യം വാങ്ങാനെത്തുന്നയാള്‍ തിരിച്ചറിയല്‍ കാര്‍ഡ് നല്‍കിയാല്‍ ഈ പട്ടിക പരിശോധിച്ച് മദ്യം നല്‍കും. ബെവ് ക്യൂ ആപ് പുറത്തിറങ്ങിയതിന് ശേഷം വ്യാപകമായ പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതേതുടര്‍ന്ന് എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍ ഉന്നതതലയോഗം വിളിക്കുകയും ചൊവ്വാഴ്ചക്കകം കമ്പനിയോട് പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തിരുന്നു.

Top