മദ്യവില്‍പനശാലകളിലെ തിരക്കു കുറയ്ക്കാന്‍ വിതരണ യന്ത്രത്തിനുള്ള ശുപാര്‍ശയുമായി ബവ്‌റജസ്

DRINKS

കൊച്ചി: മദ്യവില്‍പനശാലകള്‍ക്കു മുന്നിലെ തിരക്കു കുറയ്ക്കുന്നതിനായി യന്ത്രത്തിനുള്ളില്‍ പണം നിക്ഷേപിക്കുമ്പോള്‍ മദ്യക്കുപ്പി കയ്യില്‍ ലഭിക്കുന്ന വിതരണ യന്ത്രം (ഡിസ്‌പെന്‍സിങ് മെഷീന്‍) സ്ഥാപിക്കുന്നതിനുള്ള ശുപാര്‍ശയുമായി ബവ്‌റജസ് കോര്‍പറേഷന്‍.

തിരക്ക് കൂടുതലുള്ള കടകളില്‍ നിന്ന് നിശ്ചിത അകലത്തില്‍ യന്ത്രം സ്ഥാപിക്കുന്നതിനുള്ള ശുപാര്‍ശയാണു നികുതി സെക്രട്ടറിക്കു നല്‍കിയത്.

100 രൂപയുടെ ഗുണിതങ്ങളായി വരുന്ന വിവിധ ബ്രാന്‍ഡ് മദ്യങ്ങളാണ് യന്ത്രത്തില്‍ സൂക്ഷിക്കുന്നത്.

500 രൂപയുടെ കുപ്പിയാണ് വേണ്ടതെങ്കില്‍ 500 രൂപ യന്ത്രത്തില്‍ നിക്ഷേപിച്ചശേഷം ബ്രാന്‍ഡ് തിരഞ്ഞെടുക്കണം.

നിമിഷങ്ങള്‍ക്കുള്ളില്‍ യന്ത്രം വഴി കുപ്പിയും ലഭ്യമാകും.

എന്നാല്‍ നിയമപരമായ അളവില്‍ കൂടുതല്‍ മദ്യം യന്ത്രത്തില്‍നിന്ന് ഒരാള്‍ക്കു ലഭിക്കില്ല.

ഇതിലൂടെ ജീവനക്കാരുടെ എണ്ണവും കുറയ്ക്കാന്‍ സാധിക്കും.

മദ്യക്കടകള്‍ക്കു മുന്നിലുള്ള തിരക്ക് അവസാനിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നതെന്ന് ബെവ്‌കോ എംഡി എച്ച്. വെങ്കിടേഷ് പറഞ്ഞു.

Top