Beverages outlet

തിരുവനന്തപുരം: സംസ്ഥാനത്തെ ബീവറേജസ് ഔട്ട്‌ലെറ്റുകളുടെ പ്രവര്‍ത്തന സമയം സര്‍ക്കാര്‍ കൂട്ടി. ഒരു മണിക്കൂറാണ് കൂട്ടിയത്. ഇനി രാവിലെ 9.30 മുതല്‍ രാത്രി 9.30വരെ ഔട്ട്‌ലെറ്റുകള്‍ പ്രവര്‍ത്തിക്കും.

സംസ്ഥാന, ദേശീയ പാതയോരത്തെ മദ്യശാലകള്‍ പൂട്ടാന്‍ സുപ്രീംകോടതി ഉത്തരവിട്ടതിനെ തുടര്‍ന്ന് ബെവ്‌കോ ഔട്ട്‌ലെറ്റുകളില്‍ അനിയന്ത്രിതമായ തിരക്ക് ഉണ്ടായിരുന്നു ഇതേത്തുടര്‍ന്നാണ് ഔട്ട്‌ലെറ്റുകളുടെ പ്രവര്‍ത്തന സമയം കൂട്ടിയത്.

Top