മദ്യശാലകള്‍ അടുത്താഴ്ച്ച തുറക്കുമെന്ന് സൂചന; മദ്യത്തിന് 35 ശതമാനം വില വര്‍ധനവ്

തിരുവനന്തപുരം: കേരളത്തില്‍ മെയ് 18, 19 തീയതികളില്‍ മദ്യശാലകള്‍ തുറക്കാന്‍ തീരുമാനമായെന്ന് സൂചന. കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഉടലെടുത്ത കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകേറാനായി മദ്യത്തിന്റെ വില വര്‍ധിപ്പിക്കാനാണ് സംസ്ഥാനസര്‍ക്കാരിന്റെ തീരുമാനം. ബിയറിനും വൈനിനും പത്ത് ശതമാനം വില കൂടുമ്പോള്‍ മറ്റെല്ലാ മദ്യത്തിനും 35 ശതമാനത്തിന്റെ വര്‍ദ്ധനയുണ്ടാകും.

അബ്കാരിചട്ടത്തില്‍ ഭേദഗതി വരുത്തി ഓര്‍ഡിനന്‍സ് ഇറക്കിയാകും നടപടി. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് മദ്യശാലകള്‍ തുറക്കുമെന്നാണ് സൂചന. ബിയറിനും വൈനിനും പത്ത് ശതമാനം വില കൂടുമ്പോള്‍ മറ്റെല്ലാ മദ്യത്തിനും 35 ശതമാനത്തിന്റെ വര്‍ദ്ധനയുണ്ടാകും. കൊവിഡ് സുരക്ഷയുടെ ഭാഗമായി സാമൂഹ്യ അകലം ഉറപ്പാക്കാന്‍ മദ്യവില്‍പ്പന ശാലകളില്‍ മൊബൈല്‍ ആപ്പ് വഴി വെര്‍ച്വല്‍ ക്യൂ നടപ്പിലാക്കും. ബാറുകളില്‍ നിന്ന് പാര്‍സലായി മദ്യം നല്‍കും. വില വര്‍ധനവ് പ്രാബല്യത്തിലാകുന്നതോടെ ചില ബ്രാന്‍ഡുകളുടെ പുതിയ വിലയും പഴയ വിലയും ചുവടെ പറയും പ്രകാരമായിരിക്കും.

  • ജവാന്‍ ലിറ്റര്‍: പഴയ വില 500രൂപ, പുതിയ വില 580
  • ഹണി ബീ ബ്രാണ്ടി -ഫുള്‍: പഴയ വില- 560 രൂപ, പുതിയ വില 620 രൂപ
  • മാക്ഡവല്‍ ബ്രാണ്ടി- ഫുള്‍: പഴയ വില- 560 രൂപ, പുതിയ വില 620 രൂപ
  • ഓള്‍ഡ് മങ്ക് റം ഫുള്‍ പഴയ വില 770 രൂപ, പുതിയ വില 850 രൂപ
  • സെലിബ്രേഷന്‍ റം ഫുള്‍ പഴയ വില 520 രൂപ, പുതിയ വില 580 രൂപ
  • ഗ്രീന്‍ ലേബല്‍ വിസ്‌കി ഫുള്‍ പഴയ വില 660 രൂപ, പുതിയ വില 730 രൂപ
  • മാജിക് മൊമന്റ്‌സ് വോഡ്ക ഫുള്‍ പഴയ വില 910 രൂപ, പുതിയ വില 1010 രൂപ
  • എംഎച്ച് ബ്രാണ്ടി ഫുള്‍ പഴയ വില 820 രൂപ, പുതിയ വില 910 രൂപ
  • എംജിഎം വോഡ്ക ഫുള്‍ പഴയ വില 550 പുതിയ വില 620 രൂപ
  • സ്മിര്‍നോഫ് വോഡ്ക ഫുള്‍ പഴയ വില 1170 രൂപ, പുതിയ വില 1300 രൂപ
  • ബെക്കാഡി റം: ഫുള്‍ പഴയ വില 1290 രൂപ, പുതിയ വില 1440
  • സിഗ്‌നേച്ചര്‍: പഴയ വില 1270 രൂപ, പുതിയ വില 1410 രൂപ
  • വൈനിന്റെ കാര്യത്തില്‍ 25 രൂപയുടെ വര്‍ധനവെങ്കിലും ചുരുങ്ങിയത് ഉണ്ടാകും
  • ബിയര്‍ വിലയില്‍ 10 രൂപ മുതലുള്ള വര്‍ധനവാണ് നടപ്പിലാക്കുക
  • കിംഗ് ഫിഷര്‍: പഴയ വില 100, പുതിയ വില 110
  • കിംഗ് ഫിഷര്‍: ബ്ലൂ പഴയ വില 110, പുതിയ വില 121
  • ബഡ് വൈസര്‍: പഴയ വില 150, പുതിയ വില 165
  • ഹെനിക്കെന്‍: പഴയ വില 160, പുതിയ വില 176
Top