ബക്കാര്‍ഡിക്ക് 1440; പുതുക്കിയ വില പുറത്തുവിട്ട് ബിവറേജസ് കോർപ്പറേഷൻ

തിരുവനന്തപുരം: കോവിഡ് ബാധയെത്തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിന് സംസ്ഥാനത്ത് മദ്യ നികുതി വര്‍ധിപ്പിച്ചതിനു പിന്നാലെ ബിവറേജസ് കോര്‍പറേഷന്‍ പുതുക്കിയ വിലയുടെ പട്ടിക പുറത്തുവിട്ടു.

ബിയറിനും വൈനിനും 10 ശതമാനം വീതവും ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യത്തിന് പരമാവധി 35 ശതമാനം വരെയും വര്‍ധിപ്പിക്കാനാണ് മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായത്.

ബാറുകളില്‍ നിന്നു മദ്യക്കുപ്പികള്‍ പാഴ്‌സല്‍ നല്‍കാനും ഓണ്‍ലൈന്‍ ടോക്കണ്‍ നല്‍കാനും മന്ത്രിസഭായോഗം അംഗീകാരം നല്‍കി.


ചില ബ്രാന്‍ഡുകളുടെ പുതിയ വില, പഴയ വില ബ്രാക്കറ്റില്‍

ഹണിബീ 620 (560)
സെലിബ്രേഷന്‍ 580 (520)
ഓള്‍ഡ് മങ്ക് റം 850 (770)
എംസി ബ്രാന്‍ഡി 620 (560)
എംഎച്ച് ബ്രാന്‍ഡി 910 (820)
ബക്കാര്‍ഡി 1440 (1290)
സിഗ്‌നേച്ചര്‍ 1410 (1270)
മാജിക് മൊമന്റ്‌സ് 1010 (910)
ബീയറിന് 10രൂപ മുതലും വൈനിന് 25രൂപ മുതലും കൂടും
കിങ്ഫിഷര്‍ 110 (100)
കിങ്ഫിഷര്‍ ബ്ലൂ 121 (110)
ടുബോര്‍ഗ് 100 (90)

Top