ലോക്ക് ഡൗണ്‍ കാലത്ത് ബിവറേജസ് കോര്‍പറേഷന് നഷ്ടം 1700 കോടി

തിരുവനന്തപുരം: ലോക്ക് ഡൗണ്‍ കാലത്ത് ബിവറേജസ് കോര്‍പറേഷന് നഷ്ടം 1700 കോടി രൂപയെന്ന് കണക്കുകള്‍. ലോക്ക് ഡൗണ്‍ കാലത്ത് വ്യാജ വാറ്റ് സുലഭമായെന്നും റിപ്പോര്‍ട്ട്.

1112 കേസുകള്‍ എക്സൈസ് രജിസ്റ്റര്‍ ചെയ്തു. കൂടുതലായി രജിസ്റ്റര്‍ ചെയ്ത് കേസുകളില്‍ അധികവും തിരുവനന്തപുരത്താണ്. 168 കേസുകളാണ് തിരുവനന്തപുരത്ത് രജിസ്റ്റര്‍ ചെയ്തത്. കുറവ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത് വയനാട്ടിലാണ്. ഇവിടെ ഒന്‍പത് കേസുകള്‍ മാത്രമേ രജിസ്റ്റര്‍ ചെയ്തിട്ടുള്ളൂ.

 

Top