സരിത നായര്‍ ഉള്‍പ്പെട്ട നിയമന തട്ടിപ്പില്‍ ബെവ്‌കോ ഉദ്യോഗസ്ഥര്‍ക്ക് പങ്കില്ല;വിജിലന്‍സ്

തിരുവനന്തപുരം: നിയമന തട്ടിപ്പില്‍ ബെവ്‌കോ ഉദ്യോഗസ്ഥര്‍ക്ക് ക്ലീന്‍ചിറ്റ്. സോളാര്‍ കേസ് പ്രതി സരിത എസ് നായര്‍ ഉള്‍പ്പെട്ട നിയമന തട്ടിപ്പുമായി ബന്ധപ്പെട്ട കേസിലാണ് ബെവ്‌കോ ഉദ്യോഗസ്ഥര്‍ക്ക് പങ്കില്ലെന്ന് വിജിലന്‍സ് വ്യക്തമാക്കിയത്. സിഡിയും രേഖകളും പരിശോധിച്ചെങ്കിലും ഉദ്യോഗസ്ഥരുടെ പങ്കിന് തെളിവില്ല. ബെവ്‌കോ നിയമനങ്ങള്‍ പിഎസ്സിക്ക് വിട്ടിരിക്കുകയാണ്.

ബെവ്‌കോയുടെ പേരിലുള്ളത് വ്യാജ നിയമന ഉത്തരവാകാനാണ് സാധ്യത. ഇക്കാര്യം പൊലീസ് അന്വേഷിക്കണമെന്നും വിജിലന്‍സ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ബെവ്‌കോ മാനേജര്‍ മീനാകുമാരിയുടെ പേരിലായിരുന്നു നിയമന ഉത്തരവ്. മീനാകുമാരിയുടെ പരാതിയിലാണ് വിജിലന്‍സ് അന്വേഷണം നടത്തിയത്.

Top