ബെവ്കോ മദ്യവിൽപനശാലകൾ രണ്ട് ദിവസം അടച്ചിടും

തിരുവനന്തപുരം: സംസ്ഥാനത്തെ ബെവ്കോ ഔട്ട് ലെറ്റുകൾ രണ്ട് ദിവസത്തേക്ക് അടച്ചിടും. അ‍ർധവാർഷിക കണക്കെടുപ്പിന് വേണ്ടിയാണ് മദ്യവിൽപനശാലകൾ അടച്ചിടുക. ഒക്ടോബർ ഒന്ന് ശനിയാഴ്ച കഴിഞ്ഞാൽ ഗാന്ധിജയന്തി ദിനമായ ഒക്ടോബർ രണ്ട് ഞായറാഴ്ചയും ബെവ്കോ മദ്യവിൽപനശാലകൾക്ക് അവധിയാണ്. കണക്കെടുപ്പിന് മുന്നോടിയായി പതിവിലും നേരത്തെ സെപ്തംബർ മുപ്പത് വെള്ളിയാഴ്ച വൈകിട്ട് ഏഴ് മണിക്ക് മദ്യവിൽപനശാലകൾ അടയ്ക്കും. തുടർന്ന് രണ്ട് ദിവസം കഴിഞ്ഞ് ഒക്ടോബർ മൂന്ന് തിങ്കളാഴ്ച മാത്രമായിരിക്കും മദ്യവിൽപനശാലകൾ തുറക്കുക.

 

Top