തിരുവനന്തപുരം: ബെവ്കോ ഹോം ഡെലിവറി അടുത്തയാഴ്ച മുതല്‍ ആരംഭിക്കും. ആദ്യഘട്ടം തിരുവനന്തപുരത്തും എറണാകുളത്തും നടപ്പാക്കും. വിശദ റിപ്പോര്‍ട്ട് ഈ ആഴ്ച തന്നെ സര്‍ക്കാരിനു കൈമാറിയേക്കും. ആവശ്യക്കാര്‍ക്ക് മദ്യം ബെവ്കോ തന്നെ വീട്ടിലെത്തിക്കണമോ സ്വകാര്യ സേവന കമ്പനികളെ ആശ്രയിക്കണമോ എന്ന കാര്യത്തിലും ഉടന്‍ തീരുമാനമുണ്ടാകും.
പ്രീമിയം ബ്രാന്‍ഡുകളായിരിക്കും ആദ്യഘട്ടത്തില്‍ ഹോം ഡെലിവറിയില്‍ ഉള്‍പ്പെടുത്തുക. ഹോം ഡെലവറിക്ക് പ്രത്യേക സര്‍വീസ് ചാര്‍ജുണ്ടായിരിക്കും. എത്ര രൂപ എന്ന കാര്യം ഇതിന്റെ ചെലവു കൂടി കണക്കാക്കിയായിരിക്കും തീരുമാനിക്കുക.
എന്നാല്‍ ബെവ്ക്യൂ ആപ് തിരിച്ചുകൊണ്ടു വരേണ്ടെന്നാണ് നിലവില്‍ തീരുമാനം. ഹോം ഡെലിവറി വന്നാല്‍ ബെവ്ക്യൂവിനു സമാനമായ ആപ് കൊണ്ടു വന്നേക്കും.