5ജിയ്‌ക്കൊപ്പം മികച്ച ഓഫറുകള്‍; നിരക്ക് കുറയ്ക്കാന്‍ കൈകോര്‍ത്ത് ടെലികോം കമ്പനികളും

ന്ത്യന്‍ വിപണിയില്‍ സ്വീകാര്യത നേടിയവർ അത് നേടിയത് വിലക്കുറവിന്റെ പിന്തുണയോട് കൂടിയായിരുന്നു. പണ്ട് ജിയോ 4ജി പ്ലാനുകള്‍ അവതരിപ്പിച്ചതും ഷാവോമി സ്മാര്‍ട്‌ഫോണ്‍ വിപണി പിടിച്ചടക്കിയതും വിലക്കുറവില്‍ മികച്ച സേവനങ്ങള്‍ ലഭ്യമാക്കിയാണ്.

ഈ മാതൃക തന്നെ 5ജി ഫോണുകളുടെ കാര്യത്തിലും പ്രയോഗിക്കാനുള്ള നീക്കത്തിലാണ് കമ്പനികള്‍. ഇതിനായി സ്മാര്‍ട്‌ഫോണ്‍ കമ്പനികളും ടെലികോം സേവനദാതാക്കളും കൈകോര്‍ക്കുകയാണ്. കുറഞ്ഞ നിരക്കില്‍ ഫോണുകളും 5ജി കണക്ഷനുകളും ലഭ്യമാക്കുകയാണ് ഈ സഹകരണത്തിന്റെ ലക്ഷ്യം.

എന്നാല്‍ ഫോണിന്റെ നിരക്കിലും 5ജി കണക്ഷനിലും ഇളവും കൊണ്ടുവരുന്നത് അത്ര എളുപ്പമല്ല എന്നാണ് കമ്പനികള്‍ പറയുന്നത്. ഉപയോക്താക്കളെ, പ്രത്യേകിച്ച് ഉയര്‍ന്ന തുക ചെലവാക്കുന്നവരെ ആകര്‍ഷിക്കാന്‍ , അണ്‍ലിമിറ്റഡ് ഡാറ്റ, ഒടിടി സേവനങ്ങള്‍, ഗെയിമിംഗ് എന്നിവ ഒന്നിച്ച് നല്‍കുന്ന ബണ്ടില്‍ പ്ലാനുകള്‍ ആവിഷ്‌കരിക്കാനുള്ള ശ്രമത്തിലാണ് കമ്പനികള്‍.

Top