സുസ്ഥിര വികസനത്തിന് അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണമെന്ന് യുഎന്നില്‍ ഇന്ത്യ

വാഷിംഗ്ടണ്‍:വികസനവും, രാഷ്ട്രീയ-മാനുഷിക അവകാശങ്ങളും ഒരേപോലെ പ്രാധാന്യമര്‍ഹിക്കുന്നതാണെന്ന് ഇന്ത്യ ഐക്യരാഷ്ട്രസഭയില്‍. ജനറല്‍ അസംബ്ലി കമ്മറ്റിയെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴാണ് ഇന്ത്യന്‍ നയതന്ത്രജ്ഞനായ പൗലോമി തൃപാദി നിലപാട് വ്യക്തമാക്കിയത്. തൊഴിലാളികളുടെ കടമകളോടൊപ്പം തന്നെ അവകാശങ്ങളും സംരക്ഷിക്കപ്പെടേണ്ടതാണെന്ന് ഇന്ത്യ പറഞ്ഞു.

വികസന മാതൃകകളും സാമൂഹ്യ ഘടനയുമാണ് പൗരത്വ അവകാശങ്ങളെ നിര്‍വ്വചിക്കുന്നതെന്ന് തൃപാദി ചൂണ്ടിക്കാട്ടി. മനുഷ്യാവകാശങ്ങളെക്കുറിച്ചുള്ള ചര്‍ച്ചയിലാണ് ഇന്ത്യ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. വികസനത്തിന് മാത്രം പ്രാധാന്യം നല്‍കുന്നത് വലിയ തിരിച്ചടി നേരിടുമെന്നാണ് വിദഗ്ധ വിലയിരുത്തല്‍.

ഐക്യരാഷ്ട്രസഭയുടെ സുസ്തിര വികസനം-2030 ലക്ഷ്യത്തിലെത്താന്‍ അവകാശ സംരക്ഷണം കൂടിയേ തീരൂ എന്നാണ് ഇന്ത്യയുടെ നിലപാട്‌

Top