“ഇനി പങ്കെടുത്താല്‍ എന്നെ പിന്തുണച്ചവരോടുള്ള വഞ്ചന” -സലിം കുമാര്‍

ലച്ചിത്ര മേള ഉദ്ഘാടനത്തിന് ഇല്ലെന്ന് ഉറച്ച് നടൻ സലിം കുമാർ.മേളയുടെ തിരി തെളിയിക്കേണ്ടവരുടെ പട്ടികയിൽ ദേശീയ അവാർഡ് ജേതാവ് കൂടിയായ സലിം കുമാറിനെ ഉൾപ്പെടുത്തിയിരുന്നില്ല. “കമൽ വിളിച്ചത് വിവാദമായ ശേഷമാണെന്നും ചടങ്ങിൽ പങ്കെടുത്താൽ പിന്തുണ നൽകിയവരോട് ചെയ്യുന്ന വഞ്ചനയാകുമെന്നും സലിം കുമാർ പ്രതികരിച്ചു.

അവിടെ നടക്കുന്നത് സി.പി.എം മേളയാണ്. അവരോട് അനുഭാവമുള്ളവരെ മാത്രം പങ്കെടുപ്പിച്ചുകൊണ്ട് പരിപാടി നടത്താന്‍ ആണ് ഉദ്ദേശിക്കുന്നത്. അല്ലാത്തവരെ പുറത്താക്കും. അതിന് ഓരോ ന്യായീകരണങ്ങള്‍ പറയുകയും ചെയ്യും. എന്തുവന്നാലും മരിക്കും വരെ കോൺഗ്രസുകാരനായിരിക്കും. സലിം കുമാർ വ്യക്തമാക്കി.

എന്നാൽ സലിം കുമാറിനെ വിളിച്ച് സംസാരിക്കുമെന്നും വിഷമമുണ്ടെങ്കിൽ നേരിട്ട് സംസാരിച്ച് തീർക്കുമെന്നും ചലച്ചിത്ര അക്കാദമി ചെയർമാൻ കമല്‍ പറയുകയുണ്ടായി.

Top