പുതിയ സ്റ്റാർട്ട്‌ അപ്പ് കമ്പനികളെ സഹായിക്കാൻ പദ്ധതിയുമായി ബീറ്റ ഗ്രുപ്പ്

കൊച്ചി: വ്യവസായിയായിരുന്ന രാജന്‍ പിള്ളയുടെ ജന്മദിനം പ്രമാണിച്ച് രാജന്‍പിള്ള ഫൗണ്ടേഷന്‍ 25 സ്റ്റാര്‍ട്ടപ്പ് കമ്പനികളെ സഹായിക്കുന്ന ബീറ്റ പ്രോജക്ട് 25 എന്ന പദ്ധതി ആരംഭിക്കുന്നു. ഇന്ത്യയിലെ പ്രമുഖ മള്‍ട്ടി നാഷണല്‍ ഗ്രൂപ്പുകളിലൊന്നായ ബീറ്റ ഗ്രൂപ്പ് ഇതിനോടകം അറുപതിലധികം സ്റ്റാര്‍ട്ടപ്പ് സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കുകയും പ്രമോട്ട് ചെയ്യുകയും ചെയ്തിട്ടുണ്ട്. രാജന്‍ പിള്ളയുടെ 25 ആം ചരമ വാര്‍ഷികം പ്രമാണിച്ചാണ് ബീറ്റ പ്രോജക്ട് 25-ന് രൂപം നല്‍കിയിരിക്കുന്നത്.

ബീറ്റ ഗ്രൂപ്പുമായി സഹകരിക്കാന്‍ താല്‍പര്യമുള്ള 25 സ്റ്റാര്‍ട്ടപ്പ് കമ്പനികളെ അന്താരാഷ്ട്ര തലത്തിലേക്കെത്തിക്കാനും അവരെ സഹായിക്കുന്നതിനും വേണ്ടിയാണ് ബീറ്റ പ്രോജക്ട് 25 കൊണ്ട് ഉദ്ദേശിക്കുന്നത്. അടുത്ത 25 വര്‍ഷം കൊണ്ട് ഈ സ്ഥാപനങ്ങളെ അതാത് മേഖലയിലെ ലീഡറാക്കാനാണ് ഉദ്ദേശിക്കുന്നത്. രാജന്‍ പിള്ളയുടെ ജന്മദിനമായ ഡിസംബര്‍ 21-ന് പദ്ധതി ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നത്.

Top