മികച്ച ഫീച്ചറുകളുമായി ടൈംഎക്സ് ഫിറ്റ് സ്മാർട്ട് വാച്ച് ഇന്ത്യൻ വിപണിയിൽ

ടൈംഎക്സ് ഫിറ്റ് ഹെൽത്ത് മോണിറ്ററിംഗ് സ്മാർട്ട് വാച്ച് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ടെലിമെഡിസിൻ, ടെമ്പറേച്ചർ സെൻസർ, എസ്പിഒ 2 മോണിറ്റർ എന്നിവയുൾപ്പെടെ നിരവധി ആരോഗ്യ, ഫിറ്റ്‌നെസ് സവിശേഷതകളുമായിട്ടാണ് ഈ സ്മാർട്ട് വാച്ച് പുറത്തിറക്കിയിരിക്കുന്നത്. ടെലിമെഡിസിൻ ഫീച്ചർ ‘വൺ-ടച്ച്’ കൺസപ്റ്റിലാണ് നിർമ്മിച്ചിരിക്കുന്നത് എന്ന് കമ്പനി അവകാശപ്പെടുന്നു. ടൈംഎക്സ് ഫിറ്റ് ആപ്പിലൂടെ ഡോക്ടറുമായി എളുപ്പത്തിൽ കൺസൾട്ട് ചെയ്യാൻ ഉപയോക്താവിന് സാധിക്കും.

ആക്റ്റിവിറ്റി ട്രാക്കിംഗ്, ഓട്ടോമാറ്റിക്ക് സ്ലീപ്പ് ഡിറ്റക്ഷൻ, ഒന്നിലധികം വാച്ച് ഫെയ്സ് സപ്പോർട്ട് എന്നിവയാണ് ഈ ഡിവൈസിലുള്ള മറ്റ് സവിശേഷതകൾ. ഈ വെയറബിൾ കലണ്ടർ റിമൈന്ററുകളും കോളുകളും മെസേജുകളും നോട്ടിഫൈ ചെയ്യുമെന്ന് ടൈംഎക്സ് അറിയിച്ചു. വിപണിയിലെ മറ്റ് സ്മാർട്ട് വാച്ചുകളോട് മത്സരിക്കാൻ പോന്ന മികച്ച സവിശേഷതകളെല്ലാം ഈ സ്മാർട്ട് വാച്ചിൽ ടൈംഎക്സ് നൽകിയിട്ടുണ്ട്.

Top