ടെലിവിഷന്‍ പ്രിമിയറിലും മികച്ച റേറ്റിംഗ് ; വിജയ്‌യുടെ കെരിയറിലെ എക്കാലത്തെയും സൂപ്പര്‍ ഹിറ്റ് ചിത്രമായി ലിയോ

ളപതിയുടെ കെരിയറിലെ എക്കാലത്തെയും സൂപ്പര്‍ ഹിറ്റ് ചിത്രമായി ലിയോ. ആഗോള ബോക്‌സ് ഓഫീസില്‍ 620 കോടി രൂപയില്‍ അധികം ലിയോ നേടിയിരുന്നു എന്നായിരുന്നു റിപ്പോര്‍ട്ട്. ഒടിടിയിലും മികച്ച പ്രതികരണം നേടാനായിരുന്നു. ടെലിവിഷന്‍ പ്രിമിയറിലും മികച്ച റേറ്റിംഗാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത് എന്നാണ് പുതിയ റിപ്പോര്‍ട്ട്.

ചിത്രത്തിന്റെ പ്രീമിയര്‍ വിജയ് ടിവിയിലായിരുന്നു. ടെലിവിഷന്‍ പ്രീമിയറില്‍ ലിയോ എന്ന ചിത്രത്തിന്റ റേറ്റിംഗ് 16.30 എന്ന് ട്രേഡ് അനലിസ്റ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്തായാലും ആരാധകരെ ആവേശത്തിലാക്കുന്നതാണ് റിപ്പോര്‍ട്ട്. എപ്പോഴായിരിക്കും ലിയോ 2 തുടങ്ങുക എന്ന ചോദ്യത്തിന് കൈതിയുടെ രണ്ടിന്റെ അടക്കം തിരക്കുകളിലാണ് എന്നായിരുന്നു ലോകേഷ് കനകരാജിന്റെ മറുപടി. എന്നാല്‍ വിജയ്‌യുടെ ലിയോയുടെ നിര്‍മാതാക്കള്‍ തന്നെ സാമൂഹ്യ മാധ്യമത്തില്‍ ഒരു പോസ്റ്റ് പങ്കുവെച്ചാണ് അടുത്തിടെ ചര്‍ച്ചയായ്ത്. കശ്മിരില്‍ ഞങ്ങളുടെ ലിയോ എന്ന സിനിമയുടെ ചിത്രീകരണത്തിന് സഹായിച്ച സര്‍ക്കാരിനും ലഫ്റ്റനന്റ് ഗവര്‍ണര്‍ക്കും ടൂറിസം അധികൃതകര്‍ക്കും നന്ദി അറിയിക്കുന്നു എന്നായിരുന്നു പോസ്റ്റ്. ഇനിയും കശ്മിര്‍ ഭാവി പദ്ധതികളുടെ ഭാഗമായിരിക്കും എന്നും വിജയ് നായകനായ ലിയോയുടെ നിര്‍മാതാക്കളായ സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോ എഴുതിയത് ലിയോ 2നെ കുറിച്ചുള്ള സൂചനകളായി ആരാധകര്‍ വ്യാഖ്യാനിക്കുന്നു.

ലിയോ രണ്ട് അത്രത്തോളം ആവേശത്തോടെയാണ് സിനിമാ ആരാധകര്‍ കാത്തിരിക്കുന്നത് എന്ന് വ്യക്തമാകുന്നുവെന്നാണ് റിപ്പോര്‍ട്ട്. തൃഷ വിജയ്‌യുടെ നായികയായി 14 വര്‍ഷങ്ങള്‍ കഴിഞ്ഞ് വീണ്ടും എത്തിയിരിക്കുന്നു എന്ന ഒരു പ്രത്യേകതയും ലിയോയ്ക്കുണ്ടായിരുന്നു. സത്യ എന്ന ഒരു കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ നായികയായി തൃഷ എത്തിയിരിക്കുന്നത്. വിജയ്‌യ്ക്കും നായിക തൃഷയ്ക്കും പുറമേ ചിത്രത്തില്‍ അര്‍ജുന്‍, സാന്‍ഡി മാസ്റ്റര്‍, മാത്യു, മനോബാല, പ്രിയ ആനന്ദ്, ബാബു ആന്റണി, അഭിരാമി വെങ്കടാചലം, ഇയ, വാസന്തി, മായ എസ് കൃഷ്ണന്‍, ശാന്തി മായാദേവേി, മഡോണ സെബാസ്റ്റ്യന്‍, അനുരാഗ് കശ്യപ്, സച്ചിന്‍ മണി, കിരണ്‍ റാത്തോഡ് തുടങ്ങിയ താരങ്ങളും വേഷമിടുന്നു.

Top