ഇഷ്ട ക്യാപ്റ്റന്‍ ആരാണെന്ന് വെളിപ്പെടുത്തി ഇന്ത്യന്‍ ക്രിക്കറ്റ് താരം ആര്‍.അശ്വിന്‍

ന്ത്യന്‍ ക്രിക്കറ്റിലെ മികച്ച താരങ്ങളിലൊരാളായ ആര്‍. അശ്വിന്‍ തന്റെ ഇഷ്ട ക്യാപ്റ്റനെ കുറിച്ചു പറയുകയാണ്.

അശ്വിന്റെ മനസ്സില്‍ ഇടം നേടിയ ക്യാപ്റ്റന്‍സി മികവുള്ളത് സൗരവ് ഗാംഗുലിയാണെന്നാണ് താരം പറയുന്നത്.

യുവതാരങ്ങള്‍ക്ക് ഇത്രയും പ്രാധാന്യം നല്‍കുന്ന ക്യാപ്റ്റന്‍ വേറെയില്ലെന്നും, യുവതാരങ്ങളില്‍ ഗാംഗുലി അര്‍പ്പിക്കുന്ന വിശ്വാസമാണ് ഏറ്റവും പ്രധാനമെന്നും, ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതിന് ക്യാപ്റ്റനെന്ന നിലയില്‍ ഗാംഗുലിയുടെ സമീപനം യുവതാരങ്ങള്‍ക്കു നിര്‍ണായകമാണെന്നും അശ്വിന്‍ പറഞ്ഞു.

ന്യൂലിസന്‍ഡുമായുള്ള ഏകദിന മത്സരങ്ങള്‍ക്കൊരുങ്ങുന്ന ഇന്ത്യന്‍ ടീമില്‍ അശ്വിന് ഇടം ലഭിച്ചിരുന്നില്ല. ഇതില്‍ ആരാധകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയരുന്നു.

കഴിഞ്ഞ ശ്രീലങ്കന്‍ പര്യടനത്തിലും ഓസീസിന്റെ ഇന്ത്യന്‍ സന്ദര്‍ശനത്തിലും അശ്വിനെ ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല.

Top