മികച്ച ഫുട്‌ബോള്‍ താരം; ഫിഫ പട്ടികയില്‍ മെസിയും റൊണാള്‍ഡോയും

ഫിഫയുടെ ഈ വര്‍ഷത്തെ മികച്ച ഫുട്ബോള്‍ താരത്തിനുള്ള ആദ്യ പട്ടികയില്‍ ലയണല്‍ മെസിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും. പത്തുപേരുള്‍പ്പെടുന്ന പട്ടികയാണ് ഇപ്പോള്‍ പുറത്തു വിട്ടിരിക്കുന്നത്.

മുഹമ്മദ് സല, കിലിയന്‍ എംബാപ്പെ, സാദിയോ മാനെ, ഏദെന്‍ ഹസാര്‍ഡ്, വിര്‍ജില്‍ വാന്‍ഡിക്, ഹാരി കെയ്ന്‍, മാതിസ് ഡിലെറ്റ്, ഫ്രെങ്ക് ഡി യോങ്, എന്നിവരാണ് പട്ടികയിലുള്ള മറ്റ് താരങ്ങള്‍.

വനിതകളില്‍ അമേരിക്കന്‍ ക്യാപ്റ്റന്‍ മെഗന്‍ റാപിനോയിയും പരിശീലകരില്‍ ടിറ്റെയും ഉള്‍പ്പെടുന്നു.

Top