ക്രിസ്റ്റ്യാനോയെ പിന്തള്ളി ഫിഫയുടെ ഏറ്റവും മികച്ച താരമായി ലൂക്കാ മോഡ്രിച്ച്‌

റ്റവും മികച്ച ഫുട്‌ബോള്‍ താരത്തിനുള്ള 2018ലെ ഫിഫ ദ ബെസ്റ്റ് പുരസ്‌കാരം റയല്‍മാഡ്രിഡിന്റെ ക്രൊയേഷ്യന്‍ താരം ലൂക്കാ മോഡ്രിച്ചിന്. ക്രിസ്റ്റിയാനോ റൊണാള്‍ഡോയെ പിന്തള്ളിയാണ് മോഡ്രിച്ച് പുരസ്‌കാരം നേടിയത്. റൊണാള്‍ഡോയോ മെസ്സിയോ അല്ലാതൊരു താരം 2008ന് ശേഷം ലോക ഫുട്‌ബോളറായി തിരഞ്ഞെടുക്കപ്പെടുന്നത് ആദ്യമാണ്.

മികച്ച ഗോളിനുള്ള പുഷ്‌കാസ് പുരസ്‌കാരം : മുഹമ്മദ് സലാ

മികച്ച ഗോളിനുള്ള ‘പുഷ്‌കാസ്’ പുരസ്‌കാരം: മുഹമ്മദ് സലാ ( ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിനായി 2017 സിംസംബര്‍ 10ന് എവര്‍ട്ടനെതിരെ നേടിയ ഗോള്‍)

മികച്ച ഗോള്‍കീപ്പര്‍: തിബോ കോര്‍ട്ടോ (ബല്‍ജിയം/ ചെല്‍സി ടീമുകള്‍ക്കായുള്ള പ്രകടനം)

മികച്ച പരിശീലകന്‍: ദിദിയെ ദെഷം (ഫ്രാന്‍സിന് 2018 ലോകകപ്പ് നേടിക്കൊടുത്ത പ്രകടനം)

വനിതാ താരം:
മാര്‍ത്ത (ബ്രസീലിനായും ഓര്‍ലാന്‍ഡോ പ്രൈഡിനായും പുറത്തെടുത്ത പ്രകടനം)

വനിതാ പരിശീലക: റെയ്‌നാള്‍ഡ് പെഡ്രോസ് (ഫ്രഞ്ച് ക്ലബ് ലിയോണ്‍ വനിതാ ടീം പരിശീലക)

ഫാന്‍ പുരസ്‌കാരം: പെറു ആരാധകര്‍ (റഷ്യ ലോകകപ്പില്‍ രാജ്യത്തിനായി ആര്‍പ്പുവിളിക്കാനെത്തിയ 40,000 പെറു ആരാധകര്‍ക്കാണ് പുരസ്‌കാരം)

ലോക ഇലവന്‍: ഡി ഗിയ (ഗോള്‍കീപ്പര്‍), സാനി ആല്‍വ്‌സ്, റാഫേല്‍ വരാന്‍, സെര്‍ജിയോ റാമോസ്, മാര്‍സലോ, മോഡ്രിച്ച്, എംഗോളോ കാന്റെ, ഹസാഡ്, മെസ്സി, എംബപെ, ക്രിസ്റ്റ്യാനോ

ലണ്ടനിലെ റോയല്‍ ഫെസ്റ്റിവല്‍ ഹാളില്‍ നടന്ന ചടങ്ങിലാണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ലൂക്ക മോഡ്രിച്ച്, മുഹമ്മദ് സലാ എന്നിവരാണ് മികച്ച താരത്തിനുള്ള ബാലണ്‍ദ്യോറിനായി മത്സരിച്ചിരുന്നത്.

ആരാധകരുടെയും ജേര്‍ണലിസ്റ്റുകളുടെയും ദേശീയ ടീം ക്യാപ്റ്റന്‍മാരുടെയും പരിശീലകരുടെയും വോട്ട് പരിഗണിച്ച ശേഷം ഫിഫയുടെ വിദഗ്ധ സമിതിയാണ് ജേതാക്കളെ തിരഞ്ഞെടുത്തത്.

Top