അര്‍ജന്റീനിയന്‍ ടീമില്‍ അംഗമാകാന്‍ യോഗ്യതയുണ്ട്‌; ഹിഗ്വെയ്‌നെ അനുകൂലിച്ച് മെസ്സി

messi

ര്‍ജന്റീനിയന്‍ ടീമില്‍ നിന്നും പുറത്തായ സ്റ്റാര്‍ സ്‌ട്രൈക്കര്‍ ഗോണ്‍സാലോ ഹിഗ്വെയ്‌നെ അനുകൂലിച്ച് അര്‍ജന്റീനയുടെ സൂപ്പര്‍താരം താരം ലയണല്‍ മെസ്സി.

ഹിഗ്വെയ്ന്‍ ലോകോത്തര താരമാണെന്നും അര്‍ജന്റീനിയന്‍ ടീമില്‍ അംഗമാകാന്‍ യോഗ്യതയുണ്ടെന്നും മെസ്സി ചൂണ്ടികാണിച്ചു.

ദേശീയ ടീമില്‍ അംഗമാകാന്‍ പരിശ്രമിക്കുന്ന ഹിഗ്വെയനെപോലെ കരുത്തുറ്റ താരത്തെ അര്‍ജന്റീന ടീമില്‍ വേണമെന്നും കൂട്ടിചേര്‍ത്തു.

ടിവൈസി സ്‌പോട്‌സിന് നല്‍കിയ അഭിമുഖത്തിലാണ് മെസ്സി ഹിഗ്വെയ്‌നു വേണ്ടി സംസാരിച്ചത്. ഹിഗ്വെയ്ന്‍ ലോകത്തിലെ ഏറ്റവും മികച്ച സെന്‍ട്രല്‍ ഫോര്‍വേഡ് ആണെന്നാണ് മെസ്സിയുടെ വാദം.

വിമര്‍ശനങ്ങളില്‍ പതറാതെ പരിശീലനത്തിലും ഫിറ്റ്‌നസ്സിലും ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അഭിമുഖത്തിനിടയില്‍ മെസ്സി ഹിഗ്വെയ്‌നെ ഉപദേശിച്ചു.

ജുവന്റെസിനായാണ് ഹിഗ്വെയ്ന്‍ കളിക്കുന്നത്. ഈ സീസണില്‍ ഇതുവരെ ഒന്‍പത് ഗോളും മൂന്ന് അസിസ്റ്റും താരം സ്വന്തമാക്കിയിട്ടുണ്ട്.

ഇക്വഡോറിനും,പെറുവിനുമെതിരെയുള്ള ലോകകപ്പ് യോഗ്യത മത്സരത്തില്‍ നിന്ന് ഹിഗ്വെയ്‌നെ അര്‍ജന്റീന കോച്ച് ഒഴിവാക്കിയിരുന്നു. പകരം ഇക്കാര്‍ഡി, ഡിബാല, അഗ്യൂറോ, മെസ്സി അടങ്ങിയ ശക്തമായ നിരയെയാണ് അര്‍ജന്റീന മത്സരത്തിന് ഇറക്കിയത്. മെസ്സിയുടെ ഹാട്രിക്കാണ് അര്‍ജന്റീനയെ ലോകകപ്പ് യോഗ്യത നേടാന്‍ സഹായിച്ചത്.Related posts

Back to top