ഓരോ ചിത്രവും ഓരോ അനുഭവം, ഏറെ സന്തോഷമുണ്ടെന്ന് ഇന്ദ്രന്‍സ്

തിരുവനന്തപുരം : ഓരോ ചിത്രവും തനിക്ക് ഓരോ അനുഭവമാണെന്നും പ്രതീക്ഷിക്കാതെ ലഭിച്ച അവാര്‍ഡായതിനാല്‍ ഏറെ സന്തോഷമുണ്ടെന്നും ഈ വര്‍ഷത്തെ മികച്ച നടനുള്ള അവാര്‍ഡ് ലഭിച്ച നടന്‍ ഇന്ദ്രന്‍സ്.

സിനിമയില്‍ താന്‍ തുടങ്ങിയിട്ടേയുള്ളൂ, ആളൊരുക്കത്തിലെ കഥാപാത്രത്തിനായി ചില തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

വി. സി. അഭിലാഷ് സംവിധാനം ചെയ്ത ആളൊരുക്കം എന്ന ചിത്രത്തിലെ പ്രകടനമാണ് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്.

Top