വെളിച്ചെണ്ണ വിലക്കയറ്റത്തിന് പുറമെ മറ്റ് ഭക്ഷ്യ എണ്ണകളുടെയും വില ഉയരുന്നു

തൃശ്ശൂര്‍: വിപണിയിൽ വെളിച്ചെണ്ണയുടെ വില കുത്തനെ ഉയരുകയാണ്.

വെളിച്ചെണ്ണ വിലക്കയറ്റത്തിന് പുറമെ മറ്റ് ഭക്ഷ്യ എണ്ണകളുടെയും വില ഇതിനോടൊപ്പം വർധിക്കുന്നുണ്ട്.

വെളിച്ചെണ്ണ വില ക്വിന്റലിന് 18,700 രൂപയിലെത്തിയ സാഹചര്യത്തിലാണിത്. ചില്ലറവിപണിയില്‍ 240 രൂപ വരെയാണ്.

ഭക്ഷ്യ എണ്ണകളുടെ ഇറക്കുമതിക്ക് കേന്ദ്രം തീരുവ ഉയര്‍ത്തിയതാണ് വിലക്കയറ്റത്തിന് ഒരു കാരണം.

സൂര്യകാന്തി, കടുക്, സോയാബീന്‍ തുടങ്ങിയ എണ്ണകളുടെ ഇറക്കുമതി തീരുവയാണ് 15 ശതമാനം വീതം ഉയര്‍ത്തിയത്. ശുദ്ധീകരിക്കാത്ത പാം ഓയിലിന് പത്തുശതമാനവും വര്‍ധിപ്പിച്ചു.

ഇതോടെ സൂര്യകാന്തി എണ്ണയ്ക്ക് ലിറ്ററിന് രണ്ടാഴ്ചയ്ക്കിടെ 15 രൂപയോളം കൂടി. പാമോയിലിന് പത്ത് രൂപയും വർധിച്ചു.

വെളിച്ചെണ്ണവില നിയന്ത്രണമില്ലാതെ കൂടുകയാണ്. ഒരു വര്‍ഷത്തിനിടെ ക്വിന്റലിന് 8000 രൂപയിലേറെ കൂടി. ലിറ്ററിന് നൂറുരൂപയിലേറെയും.

തേങ്ങ വിലയിലും വർധനവുണ്ട് . പച്ചത്തേങ്ങ വില കിലോയ്ക്ക് 50 രൂപയായി.

വെളിച്ചെണ്ണ, കൊപ്ര വില വര്‍ധന – മാസം വെളിച്ചെണ്ണ (ക്വിന്റല്‍) കൊപ്ര (ക്വിന്റല്‍)

2016 ഡിസം- 8 10,500 | 7,200 , 2017 മാര്‍ച്ച് – 8 12,400 | 8,420 , ഓഗസ്റ്റ് – 8 14,300 | 9,575 , ഒക്ടോബർ- 8 15,800 | 10,750 ,ഡിസംബർ – 8 18,700 | 12,660

Top