മാഞ്ചസ്റ്റര്‍ സിറ്റിയുടെ മികച്ച താരം ബെര്‍ണാഡോ സില്‍വ

മാഞ്ചസ്റ്റര്‍ സിറ്റിയുടെ സീസണിലെ മികച്ച താരത്തിനുള്ള പുരസ്‌കാരം ബെര്‍ണാഡോ സില്‍വയ്ക്ക്. അര്‍ജന്റീനയുടെ താരമായ സെര്‍ജിയോ അഗ്യൂറോ, ഇംഗ്ലീഷ് താരം റെഹീം സ്റ്റര്‍ലിങ്ങ് എന്നിവരെ വോട്ടിങ്ങില്‍ പിന്നിലാക്കിയാണ് പോര്‍ച്ചുഗീസുകാരനായ സില്‍വ താരമായത്.

രണ്ട് ഘട്ടമായി നടത്തിയ വോട്ടെടുപ്പിനൊടുവിലാണ് സില്‍വ സിറ്റിയുടെ മികച്ച താരമായത്. ആദ്യ ഘട്ടത്തിന് ശേഷം സില്‍വ, സ്റ്റെര്‍ലിങ്, അഗ്യൂറോ എന്നിവരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കിയിരുന്നു അതിന് ശേഷമാണ് സില്‍വ നേട്ടം കരസ്ഥാമാക്കിയത്. എഴുപതിനായിരത്തോളം പേര്‍ പങ്കെടുത്ത വോട്ടിങഅങില്‍ 48 ശതമാനം വോട്ട് നേടിയാണ് സില്‍ വിജയിയാത്.

2017 ല്‍ ഫ്രഞ്ച് ക്ലബ് മൊണാക്കോയില്‍ നിന്നാണ് സില്‍വ സിറ്റിയിലെത്തുന്നത്. തുടര്‍ന്നിതു വരെ സിറ്റിക്കായി നൂറ് മത്സരങ്ങള്‍ കളിച്ചു. മധ്യനിരതാരമായ സില്‍വ ഇതുവരെ 22 ഗോളുകളും നേടിയിട്ടുണ്ട്. പോര്‍ച്ചുഗല്‍ ദേശീയ ടീമിനായി 36 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്.

Top