ബര്‍മുഡ ടീസര്‍ പുറത്തിറങ്ങി

ഷെയ്ന്‍ നിഗം, വിനയ് ഫോര്‍ട്ട് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ടി.കെ രാജീവ് കുമാര്‍ ചിത്രം ‘ബര്‍മുഡ’യുടെ ടീസര്‍ പുറത്തിറങ്ങി.

ഷെയ്നും ഒരു കൂട്ടം പൂച്ചകളും അണിനിരക്കുന്ന ആവേശകരമായ ടീസറാണ് പുറത്തിറങ്ങിയിരിക്കുന്നത്. ചിത്രം ഓഗസ്റ്റ് 19ന് പ്രദര്‍ശനത്തിനെത്തും. നടന്‍ മോഹന്‍ലാല്‍ ചിത്രത്തില്‍ ഒരു ഗായകനായി പ്രത്യക്ഷപ്പെടും. തിയേറ്ററിലെ സിനിമാറ്റിക് അനുഭവത്തെ അനുസ്മരിപ്പിക്കുന്ന ബര്‍മുഡ ടീസറുകളും വേക്ക്-അപ്പ് ഗാനങ്ങളും ഇതിനകം തന്നെ പ്രേക്ഷകരില്‍ വളരെയധികം ശ്രദ്ധ നേടിക്കഴിഞ്ഞു.

സൈജു കുറുപ്പ്, സുധീര്‍ കരമന, മണിയന്‍പിള്ള രാജു, ഇന്ദ്രന്‍സ്, സജല്‍ സുദര്‍ശന്‍, ദിനേശ് പണിക്കര്‍, കോട്ടയം നസീര്‍, നന്ദു, നിരഞ്ജന അനൂപ്, ഗൗരി നന്ദ, നൂറിന്‍ ഷെരീഫ്, ഷൈനി സാറ തുടങ്ങിയവരും അഭിനയിക്കുന്നു. വിനായക് ശശികുമാര്‍, ബേയാര്‍ പ്രസാദ് എന്നിവരുടെ വരികള്‍ക്ക് രമേഷ് നാരായണനാണ് സംഗീതം നല്‍കിയിരിക്കുന്നത്. കോമഡിക്ക് ഊന്നല്‍ നല്‍കുന്ന ചിത്രത്തിന്‍ കൃഷ്ണദാസ് പങ്കിയാണ് തിരക്കഥ ഒരുക്കുന്നത്. ബാദുഷ സിനിമാസ്, 24 ഫ്രെയിംസ് എന്നിവയുടെ ബാനറില്‍ സൂരജ് സി.കെ, ബിജു സി.ജെ, ബാദുഷ എന്‍.എം, ഷിനോയ് മാത്യു എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ഛായാഗ്രഹണം അഴകപ്പനാണ്. ശ്രീകര്‍ പ്രസാദ് ചിത്രത്തിന്‍റെ എഡിറ്ററും ദിലീപ് നാഥാണ് കലാസംവിധായകനും. വസ്ത്രാലങ്കാരം: സമീറ സനീഷ്, മേക്കപ്പ്: അമല്‍ ചന്ദ്രന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: രാജേഷ് കെ പാര്‍ത്ഥന്‍, ഷൈനി ബെഞ്ചമിന്‍, അസോസിയേറ്റ് ഡയറക്ടര്‍: അഭി കൃഷ്ണ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: പ്രതാപന്‍ കല്ലിയൂര്‍, കൊറിയോഗ്രാഫി: പ്രസന്ന സുജിത്ത്, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്: ഹര്‍ഷന്‍ പട്ടാഴി, പ്രൊഡക്ഷന്‍ മാനേജര്‍: നിതിന്‍ ഫ്രെഡി, പിആര്‍ഒ: പി ശിവപ്രസാദ്.

Top