ബിപോര്‍ജോയ്; ഗുജറാത്തില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു

 

ഗുജറാത്തില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. ഗുജറാത്തിലെ സൗരാഷ്ട്ര, കച്ച് മേഖലകളിലും പാകിസ്താന്‍ തീരങ്ങളിലും നാളെ വൈകീട്ടോടെ ബിപോര്‍ജോയ് തീരം തൊടുമെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ പോര്‍ബന്ദറിന് 350 കിമി അകലെ തെക്ക് പടിഞ്ഞാറന്‍ ദിശയിലാണ് ബിപോര്‍ജോയ്.

വ്യാഴാഴ്ച ചുഴലിക്കാറ്റ് കരതൊടുമ്പോള്‍ വലിയ തോതില്‍ നാശനഷ്ടങ്ങള്‍ ഉണ്ടാകാന്‍ ഉള്ള സാധ്യതയാണ് കാലാവസ്ഥാ നിരിക്ഷണ കേന്ദ്രം പ്രവചിക്കുന്നത്. ഗുജറാത്ത് തിരത്തെ കാറ്റിലും മഴയിലും ഉണ്ടായ അത്യാഹിതങ്ങളില്‍ ഇതുവരെ 5 പേര്‍ മരിച്ചു.

ബിപര്‍ജോയ് കരതൊടുമ്പോള്‍ അത്യന്തം വിനാശകാരിയായിരിക്കും. മണിക്കൂറില്‍ 125-135 കി.മീ വേഗതയില്‍ കാറ്റ് വീശി അടിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. സാഹചര്യങ്ങള്‍ കൂടുതല്‍ പ്രതികൂലമായാല്‍ ബിപോര്‍ജോയ് 145-150 കി.മീ വരെ ശക്തിപ്രാപിക്കും. മരങ്ങള്‍ കടപുഴകി വീഴാനും പഴയ കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ക്കും താല്‍ക്കാലിക നിര്‍മിതികള്‍ക്കും വന്‍നാശനഷ്ടങ്ങള്‍ ഉണ്ടാകാനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

അടുത്ത രണ്ടുദിവസത്തേക്ക് ഗുജറാത്തില്‍ നിന്നുള്ള 67 ട്രെയിനുകള്‍ റദ്ദാക്കി. കച്ച്, ജുനാഗഡ്, പോര്‍ബന്തര്‍, ദ്വാരക എന്നിവടങ്ങളില്‍ ബിപര്‍ ജോയ്ക്ക് മുന്നോടിയായി കടല്‍ക്ഷോഭം രൂക്ഷമാണ്. ഗുജറാത്തില്‍ വരും മണിക്കൂറുകളില്‍ കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരിക്ഷണ കേന്ദ്രം വ്യക്തമാക്കി.

മോര്‍ബിയില്‍ മണ്ണിടിഞ്ഞ് സിറാമിക്ക് ഫാക്ടറിയിലെ ജീവനക്കാരി രാംകന്യ മരിച്ചു. പോര്‍ബന്ധറില്‍ കെട്ടിടം ഇടിഞ്ഞ് നരന്‍ ലോധര്‍ എന്നയാള്‍ക്ക് ജീവന്‍ നഷ്ടമായ്. ഭുജ് ടൗണില്‍ ആറുവയസ്സുള്ള പെണ്‍കുട്ടിയും നാലുവയസ്സുള്ള ആണ്‍കുട്ടിയും മതിലിടിഞ്ഞു വീണ് മരണമടഞ്ഞു. രാജ്കോട്ടില്‍ ഭര്‍ത്താവിനൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന സ്ത്രീയും മരം വീണ് മരിച്ചു.

 

Top