കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ബെന്‍സിന്റെ വില്‍പ്പന 12.4 ശതമാനം വര്‍ധിച്ചു

ഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ആഡംബര കാര്‍ നിര്‍മാതാക്കളായ മെഴ്‌സിഡസ് ബെന്‍സ് ഇന്ത്യയുടെ വില്‍പ്പനവില്‍ വര്‍ധനവ്. 12.4 ശതമാനം വളര്‍ച്ചയാണ് ഇത്തവണ കാര്‍ നിര്‍മാതാക്കള്‍ കൈവരിച്ചിരിക്കുന്നത്. ഈ വര്‍ഷം ജനുവരി മുതല്‍ ജൂണ്‍ വരെ 8061 യൂണിറ്റുകളുടെ വില്‍പ്പനയാണ് കമ്പനി കൈവരിച്ചിരിക്കുന്നത്.

അതേസമയം കഴിഞ്ഞ വര്‍ഷം ഇതേസമയം 7171 യൂണിറ്റ് മാത്രമായിരുന്നു ബെന്‍സിന്റെ വില്‍പ്പന. മെഴ്‌സിഡസ് ബെന്‍സിന്റെ എസ്‌യുവി വിഭാഗത്തിലും 15.9 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയിട്ടുണ്ട്.

Top