ബെന്യാമിന്റെ ആട് ജീവിതം സിനിമയാകുമ്പോള്‍ സംഗീതം ഒരുക്കുന്നത് എ.ആര്‍ റഹ്മാന്‍

rahman

പ്രശസ്ത എഴുത്തുകാരന്‍ ബെന്യാമിന്റെ ആട് ജീവിതം സിനിമയാകുവാന്‍ ഒരുങ്ങുകയാണ്.

പൃഥ്വിരാജിനെ നായകനാക്കി ബ്ലെസ്സിയാണ് ചിത്രം സംവിധാനം ചെയ്യുന്നത് എന്ന വാര്‍ത്ത ആവേശത്തോടെയാണ് ആരാധകര്‍ ഏറ്റെടുത്തത്.

ഈ വാര്‍ത്തയ്ക്ക് പിന്നാലെ മറ്റൊരു സന്തോഷ വാര്‍ത്ത കൂടി എത്തുകയാണ്, ഹിറ്റുകള്‍ മാത്രം സമ്മാനിച്ചിട്ടുള്ള എ.ആര്‍ റഹ്മാന്‍ ആയിരിക്കും ചിത്രത്തിന് സംഗീതമൊരുക്കുന്നതെന്നാണ് പുറത്തു വരുന്ന വാര്‍ത്ത.

റഹ്മാന്‍ ചിത്രത്തിനായി സംഗീതമൊരുക്കാന്‍ സമ്മതിച്ചതായും ഉടന്‍ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടാവുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇത് യാഥാര്‍ത്ഥ്യമായാല്‍ റഹ്മാന്‍ സംഗീതമൊരുക്കുന്ന രണ്ടാമത്തെ മലയാള ചിത്രമാവും ആടുജീവിതം.

1992 ല്‍ സംഗീത് ശിവന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രം യോദ്ധയുടെ സംഗീതം ഒരുക്കിയതും റഹ്മാനായിരുന്നു.

മലയാളികള്‍ ഇരു കൈയ്യും നീട്ടിയാണ് ചിത്രത്തിലെ ഗാനങ്ങള്‍ സ്വീകരിച്ചത്.

ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ആടുജീവിതത്തിന്റെ ഷൂട്ടിംഗ് അടുത്ത വര്‍ഷം തുടങ്ങും.

Top