വേദിയില്‍ പിന്നില്‍ നില്‍ക്കുന്ന പ്രൊട്ടക്ഷന്‍ ഓഫീസറെ സമ്മതിക്കണം: നരേന്ദ്രമോദിയെ ട്രോളി ബെന്യാമിന്‍

modi

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ ട്രോളി എഴുത്തുകാരന്‍ ബെന്യാമിന്‍. മോദിജി പ്രസംഗിക്കുമ്പോള്‍ പിന്നില്‍ നില്‍ക്കുന്ന പ്രൊട്ടക്ഷന്‍ ഓഫീസറെ സമ്മതിക്കണം എന്നാണ് ബെന്യമിന്‍ പരിഹാസരൂപേണ പറഞ്ഞിരിക്കുന്നത്. ഒരാള്‍ക്കെങ്ങനെ ഇത്രയും സമയം ചിരിക്കാതെ നില്‍ക്കാന്‍ കഴിയുമെന്നും ബെന്യാമിന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിച്ചു.

കുറഞ്ഞ സമയത്തിനുള്ളില്‍ ബെന്യാമിന്റെ പോസ്റ്റിനെ വിമര്‍ശിച്ചും അനുകൂലിച്ചും നിരവധി ആളുകളാണ് പ്രതികരിച്ചിരിക്കുന്നത്. ശോഭാ സുരേന്ദ്രനെ പോലുള്ള ആരോ ആണ്. ഹിന്ദി അത്ര പിടികാണില്ല. എന്നതടക്കമുള്ള കമന്റുകള്‍ ഇതിനോടൊപ്പമുണ്ട്.

Top