ബെ‌ന്റ്‌ലി മോട്ടോഴ്സ് ഇതുവരെ നിര്‍മ്മിച്ചത് രണ്ടുലക്ഷം കാറുകള്‍

ക്കണിക്ക് ബ്രിട്ടീഷ് ആഡംബര വാഹന നിര്‍മാതാക്കളായ ബെന്റ്ലി മോട്ടോഴ്സ് ഇതുവരെയായി നിര്‍മിച്ചത് രണ്ട് ലക്ഷം യൂണിറ്റ് കാറുകള്‍. 102 വര്‍ഷം പഴക്കമുള്ള കമ്പനിയാണ് ബെന്റ്‌ലി. ചൈനീസ് ഉപഭോക്താവിനായി നിര്‍മിച്ച ബെന്റയ്ഗ ഹൈബ്രിഡ് കാറിനാണ് രണ്ട് ലക്ഷമെന്ന എണ്ണം തികച്ചതെന്ന് കാര്‍ ആന്‍ഡ് ബൈക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു.

2003 മുതല്‍ ക്രൂ പ്ലാന്റില്‍ നിര്‍മിച്ച 1,55,582 വാഹനങ്ങളിലെ ഏറ്റവും പുതിയവനാണ് ഇപ്പോള്‍ പുറത്തെത്തിച്ച രണ്ട് ലക്ഷം യൂണിറ്റ് തികച്ച ബെന്റയ്ഗ ഹൈബ്രിഡ്. നിലവില്‍ പ്രതിദിനം 85 കാറുകളാണ് ബെന്റ്ലി നിര്‍മിക്കുന്നത്. രണ്ട് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് പ്രതിമാസം ഇത്രയും കാറുകള്‍ നിര്‍മിച്ചിരുന്ന സ്ഥാനത്താണ് ഇത്.

Top