ബെന്റ്‌ലിയുടെ ഇലക്ട്രിക് കാര്‍ വിപണിയിലെത്താന്‍ വൈകും

ബെന്റ്‌ലിയുടെ ആദ്യത്തെ ഇലക്ട്രിക് വാഹനമായ ഇവി വിപണിയിലെത്താന്‍ വീണ്ടും വൈകും. വാഹനം വിപണിയിലെത്താന്‍ നാല് വര്‍ഷത്തോളം കാല താമസമാണ് നിര്‍മ്മാതാക്കള്‍ പറയുന്നത്. 2025 -ല്‍ ഇവി പുറത്തിറങ്ങുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.ഔഡി എഞ്ചിനീയർമാർ നയിക്കുന്ന ഫോക്‌സ്‌വാഗൺ ഗ്രൂപ്പിന്റെ ആർടെമിസ് ആർകിടെക്ച്ചറിനെ അടിസ്ഥാനമാക്കിയായിരിക്കും ബെന്റ്ലി ഇലക്ട്രിക് കാർ ഒരുങ്ങുന്നത്. ഇവി വരുന്ന ദശകത്തില്‍ പുറത്തിറങ്ങാനൊരുങ്ങുന്ന സീറോ-എമിഷന്‍ വാഹനങ്ങളുടെ ഒരു പരമ്പര ആരംഭിക്കും. 2030 -ഓടെ പൂര്‍ണ്ണ-ഇലക്ട്രിക്ക് കാറാക്കി കമ്പനി ഇതിനെ മാറ്റും.

ബെന്റ്ലി മുള്ളിനർ മനോഹരമായ പ്രത്യേക ബെന്റേഗ ഹൈബ്രിഡ് നിർമ്മിക്കുന്നു. മുള്ളിനർ എക്സ്റ്റെൻഡഡ് പെയിന്റ് ശ്രേണിയിൽ നിന്നുള്ള ഡാർക്ക് എമറാൾഡ് ഷേഡായ വിരിഡിയൻ നിറത്തിലാണ് ഒരുക്കുന്നത്.മോഡലിന്റെ പുറം ഭാഗത്ത് 22 ഇഞ്ച് മുള്ളിനർ ഡ്രൈവിംഗ് സ്‌പെസിഫിക്കേഷൻ വീലുകൾ ഉണ്ട്, ഇതിൽ ഓരോ സ്‌പോക്കിന്റെയും സെന്റർ പോക്കറ്റുകൾ വിരിഡിയനിൽ പെയ്ന്റ് ചെയ്തിരിക്കുന്നു. ബെസ്‌പോക്ക് ഇന്റീരിയറിൽ കംബ്രിയൻ ഗ്രീൻ ഷേഡുണ്ട്, ക്യാബിനിലുടനീളം കോൺട്രാസ്റ്റിംഗ് സ്റ്റിച്ചിംഗും ലഭിക്കുന്നു.

Top