ബെന്റ്‌ലി ബെന്റെയ്ഗ എസ്.യു.വി ഉടൻ: 4.10 കോടി രൂപ വില

ബെന്റ്‌ലി ബെന്റെയ്ഗ എസ്.യു.വിയുടെ പുതിയ പതിപ്പ് ഇന്ത്യയില്‍ അവതരിപ്പിച്ചു. ബെന്റ്‌‌ലിയുടെ ബിയോണ്ട് 100 എന്ന ബിസിനസ് സ്ട്രാറ്റജിയുടെ ഭാഗമായി ആദ്യമായി ഇന്ത്യയില്‍ അവതരിപ്പിച്ച വാഹനമാണ് ബെന്റെയ്ഗ.

മുന്‍മോഡലില്‍ ഒരുക്കിയിരുന്ന ആഡംബരം ഒരു പടി ഉയര്‍ത്തിയും ഏറ്റവും വേഗതയുള്ള എസ്.യു.വി. എന്ന ഖ്യാതി നിലനിര്‍ത്തിയും നിരവധി വൈവിധ്യങ്ങള്‍ വരുത്തിയുമാണ് ബെന്റെയ്ഗയുടെ പുതിയ പതിപ്പ് എത്തിച്ചിട്ടുള്ളത്. മികച്ച പ്രകടനത്തിനൊപ്പം ആഡംബരവും സ്റ്റൈലും സമന്വയിപ്പിച്ചെത്തിയ ബെന്റെയ്ഗയുടെ ആദ്യ തലമുറ മോഡലിന്റെ 20,000 യൂണിറ്റാണ് പുറത്തിറക്കിയത്.

കോണ്ടിനെന്റെല്‍ ജി.ടി, ഫ്‌ളൈയിങ്ങ് സ്പര്‍ എന്നീ മോഡലുകളോട് സാമ്യമുള്ള മുഖമാണ് പുതിയ ബെന്റെയ്ഗയിലും നല്‍കിയിട്ടുള്ളത്.ഹെഡ്‌ലൈറ്റുകള്‍, മസ്‌കുലര്‍ ഭാവമുള്ള ബംബര്‍, പവര്‍ ലൈനുകള്‍ നല്‍കിയുള്ള വലിയ ബോണറ്റ് എന്നിവയാണ് മുന്‍വശത്തെ മനോഹരമാക്കുന്നത്.

സൈഡ് ബോഡിയിലേക്ക് കയറി നില്‍ക്കുന്ന ടെയ്ല്‍ ഗേറ്റ്, റൗണ്ട് ഷേപ്പിലുള്ള എല്‍.ഇ.ഡി. ടെയ്ല്‍ ലൈറ്റ്, ബെന്റ്‌ലി ബാഡ്ജിങ്ങ്, റിഫ്‌ളക്ടറുകള്‍ നല്‍കിയുള്ള ബംബറുകള്‍, നാല് എക്‌സ്‌ഹോസ്റ്റ് പൈപ്പ് എന്നിവയാണ് പിന്‍ഭാഗത്തെ അലങ്കരിക്കുന്നത്. പുതിയ ഡിസൈനിലുള്ള സ്റ്റൈലിഷ് അലോയി വീലുകളാണ് ഈ വാഹനത്തെ മറ്റൊരു ഹൈലൈറ്റ്.

4.10 കോടി രൂപയാണ് ഈ വാഹനത്തിന്റെ ഡല്‍ഹിയിലെ എക്‌സ്‌ ഷോറും വില.

Top