വിപണിയില്‍ ശ്രദ്ധ പിടിച്ചുപറ്റാന്‍ ബെന്റ്‌ലിയുടെ ഗ്രാന്‍ഡ് ടൂറര്‍ ബാകലര്‍ എത്തി

ബിട്ടീഷ് ആഡംബര കാര്‍ നിര്‍മാതാക്കളായ ബെന്റ്‌ലിയുടെ പുതിയ വാഹനം എത്തുന്നു. പുതിയ ഗ്രാന്‍ഡ് ടൂറര്‍ ബാകലറിനെയാണ് കമ്പനി പുറത്തിറക്കിയത്. വാഹനം പുറത്തിറക്കുന്നതിന് മുമ്പേ തന്നെ പന്ത്രണ്ട് യൂണിറ്റ് കാറുകള്‍ വിറ്റിരുന്നു. എന്നാല്‍ ഇത്രയും കാറുകളേ നിര്‍മിക്കുകയുള്ളുവെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

ബാകലറിന് നല്‍കിയത് ഇ.എക്സ്.പി. 100 ജി.ടി.യുടെ രൂപകല്‍പ്പന ശൈലിയാണെന്നാണ് റിപ്പോര്‍ട്ട്. ആറ് ലിറ്റര്‍, ഡബ്ല്യു 12 ടി.എസ്.ഐ. എന്‍ജിനാവും വാഹനത്തിന് കരുത്തേകുക എന്നാണ് വിവരം. 659 പി.എസ്. വരെ കരുത്തും 900 എന്‍.എം. ടോര്‍ക്കുമായിരിക്കും ഈ എന്‍ജിന്‍ സൃഷ്ടിക്കുക.

Top