കൊഹ്‌ലിയുടേയും സ്മിത്തിന്റേയും കടുത്ത ആരാധകനാണെന്ന് തുറന്ന് പറഞ്ഞ്…

ന്താരാഷ്ട്ര ക്രിക്കറ്റില്‍ താന്‍ ആരാധിക്കുന്ന താരങ്ങളുടെ പേര് വെളിപ്പെടുത്തി ഇംഗ്ലണ്ട് സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ ബെന്‍സ്റ്റോക്ക്‌സ്.ഇന്ത്യന്‍ നായകന്‍ വിരാട് കൊഹ്‌ലിയുടേയും, ഓസീസ് സൂപ്പര്‍ താരം സ്റ്റീവ് സ്മിത്തിന്റേയും ആരാധകനാണ് താനെന്ന് കഴിഞ്ഞ ദിവസം ഒരു സ്വകാര്യ മാധ്യമത്തോട് സംസാരിക്കവെയായിരുന്നു ബെന്‍സ്റ്റോക്ക്‌സ് പറഞ്ഞത്.

കൊഹ്‌ലിക്കും സ്മിത്തിനുമൊപ്പം കളിക്കാന്‍ തനിക്ക് അവസരം ലഭിച്ചിട്ടുണ്ടെന്നും മറ്റ് താരങ്ങള്‍ കളിക്കുന്നതിനേക്കാള്‍ വളരെ അനായാസമായാണ് ഇരുവരും കളിക്കുന്നതെന്നും താരം പറഞ്ഞു. ഇരുവരും തങ്ങളുടേതായ ശൈലിയിലാണ് കളിക്കുന്നതെന്നും അവരുടെ കളി കണ്ടിരിക്കാന്‍ വളരെ ആസ്വാദ്യകരമാണെന്നും താരം പറഞ്ഞു.

Top