കുട്ടികള്‍ക്കായുള്ള നേത്ര സംരക്ഷണ മോണിറ്ററുമായി BenQ ; അവതരണം ഉടന്‍

BenQ അവരുടെ 24 ഇഞ്ച് സ്‌ക്രീനോടുകൂടിയുള്ള പുതിയ മോണിറ്റര്‍ ജിഡബ്ല്യു2480ടി ഉടന്‍ പുറത്തിറങ്ങുമെന്ന് പ്രഖ്യാപിച്ചു. വിദ്യാര്‍ഥികളുടെ കണ്ണിന് സംരക്ഷണം നല്‍കുന്നതും ഉയരം ക്രമീകരിക്കാന്‍ സാധിക്കുന്നതുമായ സവിശേഷതകളോടുകൂടിയാണ് മോണിറ്റര്‍ പുറത്തിറങ്ങുന്നത്.

ലാപ്‌ടോപ്പിന്റെയും ടാബ്ലെറ്റിന്റെയും ചെറിയ ഡിസ്‌പ്ലേ ഉപയോഗിക്കുന്നതുമൂലം വിദ്യാര്‍ഥികളുടെ കാഴ്ചയെ അത് ബാധിക്കുന്നതിനാലാണ് ഇത്തരത്തില്‍ ഒരു സംവിധാനം വികസിപ്പിച്ചെടുത്തിരിക്കുന്നത്.

വിദ്യാര്‍ഥികളുടെ കാഴ്ച സൗകര്യത്തിനായി ചെറിയ തോതിലുള്ള നീല വെളിച്ചവും ഫ്‌ലിക്കര്‍-ഫ്രീ സംവിധാനമാണ് ഇതില്‍ ഉല്‍പ്പെടുത്തിയിരിക്കുന്നത്. എല്‍ഇഡി, ഐപിഎസ് സാങ്കേതികവിദ്യകളുടെ സംയോജനത്തിലൂടെ ആധികാരിക നിറങ്ങള്‍, വൈരുധ്യം, കറുപ്പ്, ഉയര്‍ന്ന ദൃശ്യതീവ്രത, എന്നിവ ഉപയോഗിച്ച് ജിഡബ്ല്യു2480ടി ഒരു പുതിയ കാഴ്ച വാഗ്ദാനം ചെയ്യുന്നു.

24 ഇഞ്ച് സ്‌ക്രീന്‍ 60-70 സെന്റിമീറ്റര്‍ ദൂരത്തുനിന്ന് കാണാനുള്ള ദൃശ്യാനുഭവം നല്‍കുന്നു. BenQ ന്റെ എക്‌സ്‌ക്ലൂസീവ് ബ്രൈറ്റ്‌നെസ് ഇന്റലിജന്‍സ് ടെക്‌നോളജി (ബിഐ ടെക്.) ജിഡബ്ല്യു2480ടിയില്‍ സജ്ജീകരിച്ചിരിക്കുന്നു.

ഫ്‌ലിക്കര്‍-ഫ്രീ ടെക്‌നോളജി, കണ്ണുകളിലെ പേശികളിലെ സങ്കോചവും കണ്ണിന്റെ ക്ഷീണം കുറയ്ക്കുകയും ചെയ്യുന്നു.

Top