മുഖ്യമന്ത്രിയെ മാറ്റി നിര്‍ത്തണം;യെച്ചൂരിക്ക് കത്തയച്ച് ബെന്നി ബെഹനാന്‍

benny-behnan

ന്യൂഡല്‍ഹി: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് കത്തയച്ച് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍. മുഖ്യന്ത്രിയുടെ ഓഫീസ് സംശയത്തിന്റെ നിലയിലാണ്, അതുകൊണ്ടു തന്നെ ആ സ്ഥാനത്ത് നിന്ന് പിണറായി വിജയനോട് മാറിനില്‍ക്കാന്‍ നിര്‍ദേശിക്കണമെന്നും ബെന്നി ബെഹനാന്‍ കത്തിലൂടെ ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഉയര്‍ന്നിരിക്കുന്നത് ഗുരുതരമായ ആരോപണങ്ങളാണ്. ഓഫീസുമായി ബന്ധപ്പെട്ട ചില ഉദ്യോഗസ്ഥരെ ഇതിനോടകം എന്‍ഐഎ ചോദ്യം ചെയ്തിട്ടുണ്ട്. ആരോപണ നിഴലില്‍ നിന്ന് മുഖ്യമന്ത്രിയുടെ ഓഫീസിന് മാറിനില്‍ക്കാനാവില്ല. കീഴ് വഴക്കങ്ങള്‍ പാലിച്ചുകൊണ്ട് മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും അദ്ദേഹം മാറി നില്‍ക്കേണ്ടതാണെന്നും കത്തില്‍ പറയുന്നു.

കെ.ടി.ജലീലും മറ്റു ചില മന്ത്രിമാരുടെ മക്കളും ആരോപണത്തിന്റെ നിഴലിലാണ്. പാര്‍ട്ടിക്ക് കളങ്കമുണ്ടാക്കുന്ന നേതാക്കളേയും മന്ത്രിമാരേയും തല്‍സ്ഥാനത്ത് തുടരാന്‍ അനുവദിക്കരുതെന്നും കത്തിലൂടെ ബെന്നി ബെഹനാന്‍ ആവശ്യപ്പെടുന്നു.

Top