ബെന്നി ബെഹനാന്‍ യുഡിഎഫ് കണ്‍വീനര്‍ സ്ഥാനം ഒഴിഞ്ഞു

ബെന്നി ബെഹനാന്‍ യുഡിഎഫ് കണ്‍വീനര്‍ സ്ഥാനം ഒഴിഞ്ഞു. കേന്ദ്ര നേതൃത്വത്തെ തീരുമാനം അറിയിച്ചു. അദ്ദേഹം തന്നെയാണ് കണ്‍വീനര്‍ സ്ഥാനം ഒഴിഞ്ഞതായി അറിയിച്ചത്.

രാജി തീരുമാനം സ്വയം എടുത്തതാണെന്നും ഒരു പാക്കേജിന്റെ അടിസ്ഥാനത്തിലാണ് കണ്‍വീനറായതെന്നും എന്നാല്‍ കണ്‍വീനര്‍ സ്ഥാനത്തെച്ചൊല്ലിയുള്ള വിവാദം വേദനിപ്പിച്ചുവെന്നും ബെന്നി ബഹന്നാന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഉമ്മന്‍ ചാണ്ടിയുമായി ഭിന്നതയുണ്ടെന്നത് തെറ്റായ പ്രചാരണമാണെന്നും ബെന്നി ബഹന്നാന്‍ കൂട്ടിച്ചേര്‍ത്തു.

Top